HEALTHINDIANEWS

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം പ്രാരംഭ ഘട്ടത്തിലെന്ന് പഠനം ; കുട്ടികളെ സാരമായി ബാധിക്കില്ല

ചണ്ഡിഗഡ്: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം പ്രാരംഭ ഘട്ടത്തിലെന്ന് പഠനറിപ്പോര്‍ട്ട്. ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സിറോ സർവ്വേ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. മൂന്നാം തരംഗത്തില്‍ ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതാധികാര സമിതി മുന്നറിയിപ്പ് നല്‍കി. എന്നാൽ മൂന്നാംതരംഗം കുട്ടികളെ സാരമായി ബാധിക്കില്ലെന്നും 71 ശതമാനം കുട്ടികളിലും ആന്റിബോഡി കണ്ടെത്തിയതായും സര്‍വെ വ്യക്തമാക്കുന്നുണ്ട്.

പിജിഐഎംഇആര്‍ നടത്തിയ പഠനത്തില്‍ 71 ശതമാനം പേരിലും കോവിഡ് ആന്റിബോഡി കണ്ടെത്തിയെന്നും കുട്ടികളെ മൂന്നാം തരംഗം സാരമായി ബാധിക്കില്ലെന്നാണ് ഈ പഠനത്തിൽ നിന്ന് വ്യക്തമാകുന്നതെന്ന് ഡോ. ജഗത് റാം പറഞ്ഞു. ഇതുവരെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങിയിട്ടില്ലാത്തതിനാൽ ഈ ആന്റിബോഡികള്‍ കോവിഡ് മൂലം രൂപപ്പെട്ടതാനെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് രണ്ടാംതരംഗം കുട്ടികളെയും ബാധിച്ചിരുന്നു.മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള ആറ് മാസ കാലയളവിൽ ഒന്നു മുതല്‍ പത്ത് വയസുവരെയുള്ള കുട്ടികളില്‍ രോഗികളുടെ ശതമാനം വര്‍ധിച്ചു. മാര്‍ച്ചിൽ 2.8 ശതമാനമായിരുന്നപ്പോൾ ഇത് ഓഗസ്റ്റായപ്പോഴേക്കും 7.04 ശതമാനമായാണ് വര്‍ധിച്ചത്. നൂറ് രോഗികളില്‍ 7 പേര്‍ കുട്ടികളാകുന്ന സാഹചര്യത്തിൽ വരെ എത്തിയിരിക്കുന്നു.

എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും കൃത്യമായ ജാഗ്രത പാലിച്ചാല്‍ മതിയെന്നും ഉന്നതാധികാര സമതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം 12 മുതല്‍ 17വരെയുള്ളവര്‍ക്ക് അടുത്തമാസം മുതല്‍ വാക്‌സിന്‍ നൽകാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച സൈക്കോവ് ഡി വാക്‌സിനാവും നല്‍കുക. അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന നൽകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close