Breaking NewsKERALANEWS

അഞ്ചാം ക്ലാസുകാരനെ തെരുവുനായ കടിച്ചുകീറി

തിരുവനന്തപുരം: രക്ഷകർത്താവിനെ കാത്തുനിന്ന അഞ്ചാം ക്ലാസുകാരനെ തെരുവുനായ കടിച്ചു. പോത്തൻകോട് ഗവ.യുപി സ്കൂളിലെ അഞ്ചാം ക്ലാസുകാരൻ വെള്ളൂർ ടെക്നോസിറ്റി വീട്ടുനമ്പർ 42ൽ നസിമുദ്ദീന്റെയും സബീനാബീവിയുടെയും മകൻ ‍നിബാസിനെ ( 10 )യാണ് തെരുവുനായ ഓടിച്ചിട്ടു കടിച്ചത്. തുടയിൽ ആഴത്തിൽ മുറിവേറ്റ നിബാസിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിബാസ് സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെയാണ് നായയുടെ ആക്രമണം.

ഇന്നലെ 4.30തോടെ മംഗലപുരം കാരമൂട് – സിആർപിഎഫ് റോഡിൽ ടെക്നോസിറ്റിക്കു പിന്നിലുള്ള സ്ഥലത്താണു സംഭവം. വിജനമായ ഈ പ്രദേശത്ത് അറവുമാലിന്യങ്ങളടക്കം വലിച്ചെറിയുന്നതിനാൽ തെരുവുനായ്ക്കളുടെ താവളമാണ്. ഇവിടെ കുട്ടിയെ ഇറക്കി വിട്ട് രക്ഷിതാക്കൾ എത്തും മുൻപ് ബസ് വിട്ടുപോയി. ഇതോടെ തെരുവുനായ്ക്കൂട്ടത്തിലെ ഒരു നായ കടിച്ചു കീറി. വൈകാതെ രക്ഷിതാക്കളെത്തിയതു കൊണ്ടു മാത്രമാണ് കുട്ടി കൂടുതൽ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close