KERALANEWSTop News

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു; പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

ചാരുംമൂട് : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. നൂറനാട് പാലമേൽ ആദിക്കാട്ടുകുളങ്ങര പണിക്കരയ്യത്ത് ഷാഹുൽ ഹമീദിൻറെ മകൻ ഇർഫാൻ (17) ആണ് മരിച്ചത്. അടൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ്.

ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ പള്ളിമുക്ക് -ആനയടി റോഡിൽ പണയിൽ വെച്ചായിരുന്നു അപകടം. ഉടൻ തന്നെ ഇർഫാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close