KERALANEWSTop News

9 വർഷമായി ഭർത്താവുമായി അകന്നു കഴിയുന്ന യുവതി കാമുകന്റെ വീട്ടിലെത്തി ജീവനൊടുക്കി; ആലപ്പുഴയിൽ നടന്ന മരണത്തിനു കാരണം പ്രണയനൈരാശ്യമോ ….?

കുട്ടനാട്: പ്രണയനൈരാശ്യത്തെ തുടർന്നു കാമുകന്റെ വീടിന്റെ മുൻപിൽ ആത്മത്യക്കു ശ്രമിച്ച യുവതി മരിച്ചു. അമിത അളവിൽ ഉറക്കഗുളിക കഴിച്ച യുവതി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ബംഗാളിൽ നഴ്സായി ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിനിയാണ് അവിടെ സഹപ്രവർത്തകനായിരുന്ന നെടുമുടി സ്വദേശിയുടെ വീട്ടിലെത്തി വീടിന്റെ മുന്നിലെത്തി ഉറക്കഗുളിക കഴിച്ചത്.

9 വർഷമായി ഭർത്താവുമായി അകന്നു കഴിയുകയാണ് യുവതി. കഴിഞ്ഞദിവസം യുവതി സഹോദരന്റെ ഭാര്യയുമൊത്ത് ആലപ്പുഴ നഗരത്തിലെത്തി ഷോപ്പിങ് നടത്തിയിരുന്നു. ഇരുവരും തിരികെ ബോട്ടിൽ കയറി വീട്ടിലേക്കു മടങ്ങാനൊരുങ്ങിയെങ്കിലും മരുന്നു വാങ്ങാനുണ്ടെന്നു പറഞ്ഞു ഇവർ ബോട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു.യുവതിയെ കാണാതായതോടെ സഹോദരൻ പൊലീസിൽ പരാതി നൽകി.

കാമുകന്റെ വീട്ടിലെത്തി അമിതമായി ഉറക്കഗുളിക കഴിച്ച യുവതി കുഴഞ്ഞുവീണതിനെ തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നെന്നു നോർത്ത് പൊലീസ് പറഞ്ഞു. വ്യാഴം വൈകിട്ടാണു സംഭവം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close