INDIANEWSTop News

അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം ആവശ്യവുമായി എൻഐഎ ; പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡൽഹി: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും. പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യവും താഹ ഫസൽ സമർപ്പിച്ച ജാമ്യാപേക്ഷയുമാണ് സുപ്രീംകോടതി ഇന്ന് പരി​ഗണിക്കുന്നത്. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുക.

ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. അലൻ ഷുഹൈബിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള എൻഐഎയുടെ ഹർജി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച്.

കഴിഞ്ഞ സെപ്റ്റംബറിലാണ് അലൻ ഷുഹൈബിനും, താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിൽ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു. എന്നാൽ അലൻ ഷുഹൈബിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി തയാറായില്ല. ഈ സാഹചര്യത്തിലാണ് എൻ.ഐ.എയുടെ ഹർജി.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബർ ഒന്നിനാണ് സി.പി.ഐ.എം പാർട്ടി അംഗങ്ങളായിരുന്ന അലനേയും താഹയേയും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇരുവർക്കും യുഎപിഎ ചുമത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close