INDIANEWSTop NewsTrending

‘സബ്കാ സാത് സബ്കാ വികാസ്’ പുറത്ത്, സുപ്രീം കോടതി അകത്ത്; സുപ്രീം കോടതിയുടെ ഔദ്യോഗിക ഇമെയിലിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്തു

ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക ഇമെയിലിൽ ഉണ്ടായിരുന്ന പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്‌തു. ഔദ്യോഗിക മെയിലിൽ ഫൂട്ടറായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് കൊടുത്തിരുന്നത്. ഇതാണ് ഇപ്പോൾ നീക്കം ചെയ്തത്.

മെയിൽ അയക്കുമ്പോൾ ഉള്ളടക്കമെല്ലാം കഴിഞ്ഞ് ഒടുവിലായി ഒരു ചിത്രം നൽകാറുണ്ട്. അതിനെയാണ് ഫൂട്ടർ എന്ന് വിളിക്കുന്നത്. അത് സ്ഥാപനത്തിന്റെ ഔദ്യോഗിക ചിഹ്നമോ, പരസ്യമോ, സന്ദേശമോ ആകാറുണ്ട്. ഇത്തരത്തിൽ സുപ്രീം കോടതിയുടെ ഫൂട്ടർ ആയി ഉണ്ടായിരുന്നത് പ്രധാന മന്ത്രിയുടെ ചിത്രവും ‘സബ്കാ സാത് സബ്കാ വികാസ് സബ്കാ വിശ്വാസ് സബ്കാ പ്രയാസ് ‘ എന്ന മുദ്രാവാക്യവുമായിരുന്നു. ഇത് നീക്കി പകരം സുപ്രീം കോടതിയുടെ ചിത്രമാണ് ഇപ്പോൾ ചേർത്തത്.

നാഷണൽ ഇൻഫോ മാറ്റിക്സ് സെന്ററാണ് സുപ്രീം കോടതിയുടെ ഇമെയിൽ സംവിധാനം ചെയുന്നത്. പ്രധാനമന്ത്രിയുടെ ചിത്രം നൽകിയതിനെ കുറിച്ച് നേരത്തെ വാർത്ത വന്നിരുന്നു. അതിനു പിന്നാലെ സുപ്രീം കോടതി ഈ ചിത്രം നീക്കാൻ എൻഐസിയോട് ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് നടപടി. സുപ്രീം കോടതിയുടെ ചിത്രമാണ് ഇപ്പോൾ മെയിലിലെ ഫൂട്ടർ ആയി ഉപയോഗിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close