INDIANEWSUncategorized

പെഗാസസ് വിധി കേന്ദ്രത്തിനേറ്റ പ്രഹരം; കേസില്‍ സുപ്രീം കോടതി വിധി ആശ്വാസകരമെന്നും ജനാധിപത്യത്തിന്റെ വിജയമാണന്നും ജോണ്‍ ബ്രിട്ടാസ് എം.പി

ന്യൂഡൽഹി: പെഗാസസ് കേസിൽ സുപ്രീം കോടതി വിധി ആശ്വാസകരമെന്ന് ജോൺ ബ്രിട്ടാസ് എം.പി. വിധി ജനാധിപത്യത്തിന്റെ വിജയമെന്നും കേന്ദ്രത്തിനേറ്റ പ്രഹരമെണന്നും ജോൺ ബ്രിട്ടാസ് എം.പി വ്യക്തമാക്കി. പെഗാസസ് ഫോൺ ചോർത്തലിൽ കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് വിധി പറഞ്ഞത്. സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് മാധ്യമപ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും ഉൾപ്പെടെയുള്ളവരെ നിരീക്ഷിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഹർജികൾ സുപ്രീം കോടതിക്ക് മുൻപിൽ എത്തിയത്. ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒയാണ് പെഗാസസ് ചാര സോഫ്റ്റ് വെയറിന്റെ നിർമാതാക്കൾ. പെഗാസസ് കേസിൽ കേന്ദ്രസർക്കാരിന് തിരിച്ചടി. കേന്ദ്രത്തിന് വ്യക്തമായ നിലപാടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അന്വേഷണം ഇനി സുപ്രീംകോടതിയുടെ മേൽനോട്ടത്തിലായിരിക്കും.

വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. ജസ്റ്റിസ് ആർ.വി രവീന്ദ്രനായിരിക്കും സമിതി അധ്യക്ഷൻ.സമിതിയിൽ മൂന്ന് പേരുണ്ടാകും. പൗരൻമാരുടെ സ്വകാര്യതയാണ് പ്രധാനമെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയ വിവാദങ്ങളിൽ ഇടപെടാൻ കോടതി ആഗ്രഹിക്കുന്നില്ലെന്നും ഭരണഘടനാതത്വങ്ങൾ ഉയർത്തി പിടിക്കാനാണ് കോടതി ആഗ്രഹിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി. കേന്ദ്രസർക്കാർ നൽകിയത് പരിമിതമായ സത്യവാങ്മൂലമാണെന്നും കോടതി വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close