EducationKERALANEWS

ഹിന്ദി ഭാഷയിൽ നേട്ടം കൈവരിക്കാൻ ‘സുരീലി ഹിന്ദി 2021-2022’; പദ്ധതി ഉദ്‌ഘാടനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി

ഹിന്ദി ഭാഷയിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാൻ പദ്ധതികളുമായി സമഗ്ര ശിക്ഷാ കേരളം. കഥകളും കവിതകളും നാടകങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം ഈ അധ്യയന വർഷത്തെ ‘സുരീലി ഹിന്ദി’ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. കുട്ടികൾക്ക് പൊതുവെ താല്പര്യം കുറഞ്ഞ ഭാഷയാണ് ഹിന്ദി. അതിനാൽ, കുട്ടികൾക്ക് ഹിന്ദി ഭാഷയോട് താല്പര്യം ഉണ്ടാക്കുക, അവരെ ഹിന്ദിയിലേക്ക് ആകർഷിച്ച് എളുപ്പത്തിൽ ഹിന്ദി പഠിക്കാനും പേടിപ്പിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് 2016 – 17 കാലഘട്ടത്തിൽ സുരീലി ഹിന്ദി പദ്ധതി ആരംഭിച്ചത്. ആദ്യത്തെ വര്ഷം അധ്യാപകരെ ശാക്തീകരിക്കാനാണ് പദ്ധതി കൂടുതൽ താല്പര്യം കാണിച്ചത്. തൊട്ടടുത്ത വർഷം ആറാം ക്ലാസ് കുട്ടികളെ കേന്ദ്രികരിച്ച് പരിപാടികൾക്ക് രൂപം നൽകി. 2018 – 19 മുതൽ അഞ്ചുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രത്യേക പരിപാടിയായി സുരീലി ഹിന്ദി മാറി.

കോവിഡ് മഹാമാരിക്കാലത്തും കുട്ടികളെ ഭാഷാപഠന പാതയിൽ നിലനിർത്താൻ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന സമഗ്രശിക്ഷാ കേരളത്തിനായി. ‘സുരീലി ഹിന്ദി 2020’ എന്ന പദ്ധതിയിലൂടെ തെരഞ്ഞെടുത്ത കവിതകൾ ഈണമിട്ട് ഡിജിറ്റൽ വിഡിയോ കണ്ടന്റുകൾ വികസിപ്പിക്കുകയും അഞ്ചു മുതൽ എട്ടു വരെ ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വിതരണം ചെയ്ത് പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു.
ഇതിന്റെ തുടർച്ചയാണ് സുരീലി ഹിന്ദി 2021 – 22 പദ്ധതി. ഈ വർഷം 5 മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ആനിമേഷനുകൾ, തോൽപ്പാവക്കൂത്ത്, പിക്ചർ ട്രാൻസിഷൻ തുടങ്ങിയ സങ്കേതങ്ങൾ തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കഴക്കൂട്ടം എംഎൽഎ കടകമ്പള്ളി സുരേന്ദ്രൻ അധ്യക്ഷൻ ആയ ചടങ്ങിൽ സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രൊജക്റ്റ്‌ ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close