NEWSSPORTS

സ്വപ്‌ന ബര്‍മന്‍ വിരമിക്കുന്നു; പ്രഖ്യാപനത്തിൽ ഞെട്ടി കായിക ലോകം

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ സ്വപ്‌ന ബര്‍മന്‍ കായികരംഗത്തുനിന്ന് വിരമിക്കുന്നു. വാറങ്കലിൽ നടക്കുന്ന അറുപതാമത്‌ ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഹൈജമ്പില്‍ സ്വര്‍ണം നേടിയതിനു പിന്നാലെയാണ് 24-കാരിയായ സ്വപ്‌ന ഏവരെയും ഞെട്ടിച്ചുകൊണ്ട് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 1.78 മീറ്റർ ചാടിയാണ് സ്വപ്ന സ്വർണ്ണം നേടിയത്.

നട്ടെല്ലിന് പരിക്കേറ്റതിനെത്തുടർന്ന് വിഷാദരോഗത്തെ നേരിടുന്ന താരം സ്ഥിരമായി പരിക്കുകൾ അലട്ടുന്നതുമൂലമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യന്‍ ഗെയിംസ് ഹെപ്റ്റാത്തലണില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഖ്യാതി നേടിയ താരമാണ് സ്വപ്ന ബര്‍മന്‍. 6026 പോയിന്റോടെയായിരുന്നു സ്വപ്ന സ്വര്‍ണം നേടിയത്.
രണ്ട് കാലുകളിലും ആറ് വിരലുകള്‍ വീതമുള്ള താരം ഏറെ പ്രയാസപ്പെട്ടാണ് മത്സരങ്ങൾക്ക് പങ്കെടുക്കാറുള്ളത്. കോവിഡ്-19 മൂലം 2020ലെ ഒരു മത്സരത്തിലും പങ്കെടുക്കാൻ സ്വപ്നക്കു സാധിച്ചിരുന്നില്ല. 2021ലെ ടോക്ക്യോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ താരം ശ്രമിച്ചിരുന്നെങ്കിളിലും അവിടെയും പരിക്കുകൾ വില്ലനായി തീർന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close