NEWSSPORTS

ടി20 ലോകകപ്പ് 2021; ദേശീയ ഗാനത്തിനിടയിൽ കണ്ണീരണിഞ്ഞ് അഫ്ഗാൻ നായകൻ

ഷാർജ : സ്‌കോട്ട്‌ലൻഡിനെതിരായ മത്സരത്തിന് മുമ്പ് അഫ്ഗാനിസ്ഥാന്റെ ദേശീയ ഗാനം ആലപിച്ചപ്പോൾ കണ്ണുനീർ അടക്കാനാവാതെ മുഹമ്മദ് നബി. താലിബാൻ അധികാരമേറ്റതിനുശേഷം അദ്ദേഹത്തിന്റെ രാജ്യത്ത് വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ് അഫ്ഗാൻ ടീം ലോകകപ്പ് കളിക്കുന്നത്.

മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി വികസിച്ചു വരുന്ന അഫ്ഗാനിസ്ഥാനിലെ നിലവിലെ പ്രതിസന്ധിയെക്കുറിച്ചും ആ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിനിടയിൽ ക്രിക്കറ്റിന്റെ പ്രാധാന്യത്തെക്കുറിച്ചും നബി സംസാരിച്ചു. അഫ്ഗാന്‍ ജനതയുടെ മുഖത്ത് ചിരി തിരികെ കൊണ്ടുവരാനാണ് തങ്ങള്‍ ഇറങ്ങുന്നത് എന്നാണ് മത്സരത്തിന് മുന്‍പ് റഷീദ് പറഞ്ഞത്. ആദ്യം റഷീദ് ഖാനെയാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് നായകനായി പ്രഖ്യാപിച്ചത്. എന്നാല്‍ ടീം സെലക്ഷനില്‍ അതൃപ്തി പ്രകടിപ്പിച്ച് റഷീദ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ മുഹമ്മദ് നബിയെ ആ സ്ഥാനത്തേക്ക് നിയമിച്ചു. സ്കോട്ലൻഡിനെതിരെയുള്ള മത്സരത്തിൽ 130 റൺസിനാണ് അഫ്ഗാൻ വിജയിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close