NEWSSPORTS

ടി20 ലോകകപ്പ് 2021; സന്നാഹ മത്സരത്തിൽ കിവികളെ തകർത്ത് ഓസ്‌ട്രേലിയ; വിജയം അവസാന ഓവറിൽ

അബുദാബി : ടി20 ലോകകപ്പിലെ സന്നാഹ മത്സരത്തിൽ ചിര വൈരികളുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനെ മൂന്ന് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ. അവസാന ഓവർ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ ഒരു പന്ത് ബാക്കി നിർത്തിയായിരുന്നു കങ്കാരുക്കളുടെ വിജയം.

സ്കോർ : ന്യൂസിലൻഡ് 158-7(20)
ഓസ്ട്രേലിയ 159-7(19.5)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഓപ്പണർമാരായ ഗപ്ടിലും മിച്ചലും മികച്ച തുടക്കം നൽകി. ആദ്യ അഞ്ച് ഓവറിൽ ഇരുവരും 44 റൺസ് നേടി. ഗപ്ടിൽ 20 പന്തിൽ നാല് ഫോറും ഒരു സിക്സുമടക്കം 30 റൺസ് നേടിയപ്പോൾ മിച്ചൽ 22 പന്തിൽ നാല് ഫോറും ഒരു സിക്സുമടക്കം 33 റൺസ് നേടി. നായകൻ വില്യംസൺ 30 പന്തിൽ അഞ്ച് ഫോറുൾപ്പടെ 37 റൺസ് നേടി. നീഷാം 18 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സുമടക്കം 31 റൺസ് നേടി. ഓസ്‌ട്രേലിയക്ക് വേണ്ടി റിച്ചാർഡ്സൺ മൂന്നും സാംബ രണ്ടും സ്റ്റാർക്, അഗർ എന്നിവർ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഒരു പന്ത് ബാക്കിനിർത്തി ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ഓപ്പണർ ഡേവിഡ് വാർണറെ(0) നഷ്ടമായ ഓസ്‌ട്രേലിയക്ക് വേണ്ടി ഫിഞ്ച്, മാർഷ് എന്നിവർ സ്കോറിന് വേഗത ഉയർത്തി. ഫിഞ്ച് 19 പന്തിൽ ഒരു ഫോറും രണ്ട് സിക്സുമടക്കം 24 റൺസ് നേടി. മാർഷ് 15 പന്തിൽ മൂന്ന് ഫോറും ഒരു സിക്സുമടക്കം 24 റൺസ് നേടി. സ്റ്റീവ് സ്മിത്ത് 30 പന്തിൽ മൂന്ന് ഫോറുൾപ്പടെ 35 റൺസ് നേടിയപ്പോൾ സ്റ്റോയിനിസ് 23 പന്തിൽ ഒരു ഫോറും ഒരു സിക്സുമടക്കം 28 റൺസ് നേടി. അവസാന ഓവറുകളിൽ അഗർ(23), സ്റ്റാർക്(13), ഇൻഗ്ലിസ്(8) എന്നിവർ ഓസീസിന്റെ വിജയം എളുപ്പത്തിലാക്കി. അവസാന ഓവറിൽ 13 റൺസ് വേണ്ടിയിരുന്ന ഓസീസിന് ജേമിസൺ എറിഞ്ഞ നാലും അഞ്ചും പന്ത് ബൗണ്ടറി കടത്തി ഇൻഗ്ലിസ് ഓസീസിന് വിജയം സമ്മാനിച്ചു. ന്യൂസിലൻഡിന് വേണ്ടി സാന്റ്നർ മൂന്നും ബോൾട്ട് രണ്ടും സൗത്തി, ജേമിസൺ എന്നിവർ ഓരോ വിക്കറ്റും നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close