NEWSSPORTS

ടി20 ലോകകപ്പ് 2021; ഒമാനെ 26 റൺസിന്‌ തകർത്ത് ബംഗ്ലാദേശ്; ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി ഷാക്കിബ്

ഒമാൻ : ടി20 ലോകകപ്പിൽ ചൊവാഴ്ച നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ബംഗ്ലാദേശിന് തകർപ്പൻ ജയം. ആതിഥേയരായ ഒമാനെ 26 റൺസിനാണ് ബംഗ്ലാദേശ് തകർത്തത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഷാക്കിബ് അൽ ഹസൻ ആണ് കളിയിലെ താരം.

സ്കോർ : ബംഗ്ലാദേശ് 153-10(20)
ഒമാൻ 127-9(20)

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ജയം അനിവാര്യമായിരുന്നു. നിശ്ചിത 20 ഓവറിൽ എല്ലാവരും 153 റൺസിന്‌ കൂടാരം കയറി. ബംഗ്ലാദേശിന് വേണ്ടി ഓപ്പണർ മുഹമ്മദ് നയീം 50 പന്തിൽ മൂന്ന് ഫോറും നാല് സിക്സുമടക്കം 64 റൺസ് നേടി. ഷാക്കിബ് 29 പന്തിൽ ആറ് ഫോറുൾപ്പടെ 42 റൺസ് നേടി. ഓപ്പണർ ലിട്ടോൺ(6), മഹ്‌ദി ഹസൻ(0) എന്നിവർ പെട്ടെന്ന് പുറത്തായെങ്കിലും നയീമും ഷാക്കിബും ചേർന്നാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. ഒമാന് വേണ്ടി ബിലാൽ, ഫയാസ് എന്നിവർ മൂന്നും കലീമുള്ള രണ്ടും സീഷാൻ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് ഓപ്പണർ ജതീന്ദർ 33 പന്തിൽ നാല് ഫോറും ഒരു സിക്സുമടക്കം 40 റൺസ് നേടി. കശ്യപ് 18 പന്തിൽ ഒരു ഫോറും രണ്ട് സിക്‌സുമടക്കം 21 റൺസ് നേടി. ബംഗ്ലാദേശിന് വേണ്ടി മുസ്റ്റാഫിസുർ നാലും ഷാക്കിബ് മൂന്നും സൈഫുദ്ധീൻ, മഹ്‌ദി എന്നിവർ ഓരോ വിക്കറ്റും നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close