NEWSSPORTS

ടി20 ലോകകപ്പ് 2021; കിരീട രാജാക്കന്മാർ ഇന്നിറങ്ങുന്നു; ഫൈനലിന് പകരം വീട്ടാൻ ഇംഗ്ലണ്ടും

ദുബായ് : ടി20 ലോകകപ്പിൽ സൂപ്പർ 12-ലെ രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ് നിലവിലെ റണ്ണേഴ്‌സ് അപ്പ് ആയ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30-ന് ആണ് മത്സരം. 2016 ഫൈനലിലേറ്റ തോൽവിക്ക് പകരം വീട്ടാനാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്.

വെസ്റ്റിൻഡീസ് നിര ബാറ്റർമാരെ കൊണ്ട് സമ്പന്നമാണ്. കീറൺ പൊള്ളാർഡ് നായകനാകുന്ന ടീമിൽ ഓപ്പണർമാരായി എവിൻ ലൂവിസും ലെൻഡൽ സിമ്മൺസും ആണുള്ളത്. മൂന്നാമനായി ക്രിസ് ഗെയ്‌ലും പിന്നീട് റോസ്‌റ്റൺ ചേസ്, ഷിംറോൺ ഹെറ്റ്മെയർ, നിക്കോളാസ് പൂരൻ, കീറൺ പൊള്ളാർഡ്, ആന്ദ്രേ റസ്സൽ തുടങ്ങിയ വമ്പൻ മധ്യനിരയായാണുള്ളത്. ബൗളിങ്ങിൽ ഡ്വെയ്ൻ ബ്രാവോ, ഹെയ്ഡൻ വാൽഷ്, ഒബെഡ് മക്കോയ് എന്നിവർ മികച്ച ഫോമിലാണ്.

ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങ് നിരയിലും മികച്ച താരങ്ങളാണ് അണിനിരക്കുന്നത്. ജേസൺ റോയ്, ജോസ് ബട്ലർ എന്നിവരുടെ ഓപ്പണിങ്ങും മൊയിൻ അലി, ജോണി ബെയർസ്‌റ്റോ, ഓയിൻ മോർഗൻ, ലിയാം ലിവിങ്‌സ്റ്റണും മധ്യ നിരയിലെ മികച്ച താരങ്ങളാണ്. ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, ക്രിസ് ജോർദാൻ, മാർക് വുഡ്, ആദിൽ റഷീദ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ ബൗളർമാർ. മോർഗൻ കഴിഞ്ഞ കുറച്ചു കാലങ്ങളായി മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായ മോർഗൻ ബാറ്റിങ്ങിൽ സമ്പൂർണ പരാജയമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close