NEWSSPORTS

ടി20 ലോകകപ്പ് 2021; ഡേവിഡ് വാർണർക്ക് ശനിയുടെ അപഹാരമോ? സന്നാഹ മത്സരത്തിലും നിരാശപ്പെടുത്തി താരം

അബുദാബി : ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ വീണ്ടും നിരാശപ്പെടുത്തി. ഐ.പി.എല്ലിലെ മോശം പ്രകടനം കാരണം സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിൽ നിന്നു വെളിയിൽ പോയ വാർണർ ദേശിയ ടീമിലും റൺസ് കണ്ടെത്താൻ വിഷമിക്കുന്നു. ഇന്നലെ ന്യൂസിലൻഡിനെതിരെ നടന്ന സന്നാഹ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ വാർണർ ഔട്ടായി. ടിം സൗത്തിയുടെ ബൗളിങ്ങിൽ മാർട്ടിൻ ഗപ്റ്റിൽ മനോഹരമായ ക്യാച്ചിലൂടെ വാർണറെ പുറത്താക്കുകയായിരുന്നു.

ഐ.പി.എൽ 2021 സീസണിൽ ഡേവിഡ് വാർണർ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. 8 മത്സരങ്ങളിൽ നിന്ന് 24.37 ബാറ്റിങ്ങ് ശരാശരിയിൽ നിന്ന് 195 റൺസാണ് താരം നേടിയത്. കോവിഡ് വ്യാപനം മൂലം ഐ.പി.എൽ രണ്ടാം ഘട്ടം യുഎഇ-യിൽ വെച്ചാണ് നടന്നത്. യുഎഇ-യിലും താരം നിരാശപ്പെടുത്തിയതോടു കൂടി പ്ലെയിങ് ഇലവനിൽ നിന്ന് താരത്തെ മാറ്റാൻ ടീം അധികൃതർ നിർബന്ധിതരാവുകയായിരുന്നു. മുംബൈക്കെതിരെ നടന്ന അവസാന ലീഗ് മത്സരത്തിൽ താരത്തെ തിരിച്ചു കൊണ്ടുവരണമെന്ന് ശക്തമായ പ്രതിഷേധം സമൂഹ മാധ്യമങ്ങളിൽ ഉയർന്നുവെങ്കിലും അതുണ്ടായില്ല. ഇനിയുള്ള സൂപ്പർ 12 മത്സരങ്ങളിൽ വാർണറുടെ പ്രകടനം വളരെ നിർണ്ണായകമാണ്. താരം ശക്തമായി തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close