NEWSSPORTS

ടി20 ലോകകപ്പ് 2021; പ്ലേയിംഗ് ഇലവനിൽ നിന്ന് ഡേവിഡ് വാർണറെ പുറത്താക്കരുത്; ആരോൺ ഫിഞ്ചിന് മുന്നറിയിപ്പുമായി മുൻ ഓസ്‌ട്രേലിയൻ താരം

അബുദാബി : ടി20 ലോകകപ്പിന്റെ സൂപ്പർ 12 മത്സരങ്ങൾ നാളെ ആരംഭിക്കാനിരിക്കെ ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചിന് മുന്നറിയിപ്പുമായി മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വോൺ. ശനിയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി 20 ലോകകപ്പ് ഉദ്ഘാടനത്തിന് മുമ്പ് ഡേവിഡ് വാർണറെ ഉപേക്ഷിക്കരുതെന്ന് ഓസ്‌ട്രേലിയയോട് ഷെയ്ൻ വോൺ അഭ്യർത്ഥിച്ചു.

ലോകത്തിലെ ഏറ്റവും കരുത്തരായ ടീമുകളിലൊന്നായിട്ടും ടി20 ലോകകപ്പ് ഇതുവരെ ഓസ്‌ട്രേലിയക്ക് നേടാൻ സാധിച്ചിട്ടില്ല. “എന്നെ സംബന്ധിച്ചിടത്തോളം, ഡേവി വാർണർ ഒരു മികച്ച താരമാണ്. ശരിയാണ്, അദ്ദേഹത്തിന് കുറച്ച് മോശം പ്രകടനങ്ങൾ ഉണ്ടായിട്ടുണ്ട്. അല്ലെങ്കിൽ ശരിക്കും സ്കോർ ലഭിച്ചിട്ടില്ല, ടൂർണമെന്റിൽ വരുമ്പോൾ അദ്ദേഹം കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടില്ല, അതിനാൽ അദ്ദേഹം ഫോമിൽ നിന്ന് പുറത്താണ്.” ഷെയ്ൻ വോൺ പറഞ്ഞു.

യുഎഇ-യിൽ നടന്ന ഐ.പി.എല്ലിലും ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹമത്സരത്തിലും ഡേവിഡ് വാർണർ സമ്പൂർണ പരാജയമായിരുന്നു. ന്യൂസിലൻഡിനെതിരെ പൂജ്യത്തിനും ഇന്ത്യക്കെതിരെ ഒരു റൺസും മാത്രമാണ് വാർണർക്ക് നേടാനായത്. കഴിഞ്ഞ ദിവസം വാർണറെ പിന്തുണച്ച് സഹതാരം ഗ്ലെൻ മാക്‌സ്‌വെൽ രംഗത്ത് വന്നിരുന്നു. വാർണറെ പോലുള്ള താരത്തെ എഴുതി തള്ളുന്നവർക്ക് അവസാനം നിരാശപ്പെടേണ്ടി വരുമെന്നാണ് മാക്‌സ്‌വെൽ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close