Breaking NewsNEWSSPORTS

ടി20 ലോകകപ്പ് 2021; ചരിത്രം കുറിച്ച് പാകിസ്ഥാൻ; ഇന്ത്യയെ 10 വിക്കറ്റിന് തകർത്തു

ദുബായ് : ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ-പാക് മത്സരത്തിൽ ഇന്ത്യയെ നാണംകെടുത്തി പാകിസ്ഥാന് തകർപ്പൻ ജയം. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 10 വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ വിജയം. പാകിസ്ഥാന്റെ ഓപ്പണർമാരായ മുഹമ്മദ് റിസ്‌വാനും ബാബർ അസമും മുന്നിൽ നിന്നു നയിച്ചപ്പോൾ ഇന്ത്യയുടെ തകർപ്പൻ ബൗളിംഗ് നിര നിഷ്പ്രഭമായി തീർന്നു. ഇതോടെ ഇന്ത്യക്കെതിരെ ടി20 ലോകകപ്പിൽ വിജയിച്ചിട്ടില്ല എന്ന ദുഷ്പേര് പാകിസ്ഥാൻ എന്നന്നേക്കുമായി മായ്ച്ചു കളഞ്ഞു. ഇന്ത്യയുടെ മൂന്നു വിക്കറ്റുകൾ പിഴുത ഷഹീൻ അഫ്രീദിയാണ് കളിയിലെ താരം.

സ്കോർ : ഇന്ത്യ 151-7(20)
പാകിസ്ഥാൻ 152-0(17.5)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുക്കണേ സാധിച്ചുള്ളു. ഓപ്പണർമാരായ കെ. എൽ. രാഹുൽ(3), രോഹിത് ശർമ്മ(0) എന്നിവരെ ഇന്ത്യക്ക് തുടക്കത്തിലെ നഷ്ട്മായി. ഇരുവരെയും പുറത്താക്കി ഷഹീൻ അഫ്രീദി പാകിസ്ഥാന് മേൽകൈ നൽകി. മൂന്നാമനായി ഇറങ്ങിയ നായകൻ കോഹ്ലി 49 പന്തിൽ അഞ്ച് ഫോറും ഒരു സിക്സുമടക്കം 57 റൺസ് നേടി. കോഹ്ലിയാണ് ടീമിലെ ഉയർന്ന സ്കോററും. വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്ത് 30 പന്തിൽ രണ്ട് വീതം ഫോറും സിക്സുമടക്കം 39 റൺസ് നേടി. സൂര്യകുമാർ യാദവ്(11), രവീന്ദ്ര ജഡേജ(13), ഹാർദിക് പാണ്ഡ്യാ(11) എന്നിവർ നിരാശപ്പെടുത്തി. പാകിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി മൂന്നും ഹസൻ അലി രണ്ടും ശദാബ് ഖാൻ, ഹാരിസ് റൗഫ് എന്നിവർ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 13 പന്തുകൾ ബാക്കി നിർത്തി ലക്ഷ്യത്തിലെത്തി. ഓപ്പണർമാരായ മുഹമ്മദ് റിസ്‌വാനും ബാബർ അസമും ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. റിസ്‌വാൻ 55 പന്തിൽ ആറ് ഫോറും മൂന്നു സിക്സുമടക്കം 79 റൺസ് നേടി പുറത്താകാതെ നിന്നു. അസം 52 പന്തിൽ ആറ് ഫോറും രണ്ട് സിക്സുമടക്കം 68 റൺസ് നേടി പുറത്താകാതെ നിന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close