NEWSSPORTS

ടി20 ലോകകപ്പ് 2021; സന്നാഹ മത്സരത്തിൽ ഓസീസിനെ കീഴടക്കി ഇന്ത്യ; വിജയം ഒമ്പത് വിക്കറ്റിന്

ദുബായ് : ടി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ഓസീസിനെ കീഴടക്കി ഇന്ത്യ. രോഹിത് ശർമ്മ അർദ്ധ സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. വിരാട് കോഹ്ലിക്ക് പകരം രോഹിത് ശർമ്മയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇന്നിറങ്ങിയത്.

സ്കോർ : ഓസ്ട്രേലിയ 152-5(20)
ഇന്ത്യ 153-1(17.5)

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടി. ഓസ്‌ട്രേലിയ ഒരു ഘട്ടത്തിൽ മൂന്നിന് 11 എന്ന നിലയിൽ ആയിരുന്നു. വാർണർ(1), നായകൻ ഫിഞ്ച്(8), മാർഷ്(0) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. എന്നാൽ സ്റ്റീവ് സ്മിത്ത് 48 പന്തിൽ ഏഴ് ഫോറുൾപ്പടെ 57 റൺസും മാക്‌സ്‌വെൽ 28 പന്തിൽ അഞ്ച് ഫോറുൾപ്പടെ 37 റൺസും നേടി. സ്റ്റോയിനിസ് അവസാന ഓവറുകളിൽ 25 പന്തിൽ നാല് ഫോറും ഒരു സിക്സുമടക്കം 41 റൺസ് നേടി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി അശ്വിൻ രണ്ടും ഭുവനേശ്വർ, ജഡേജ, ചാഹർ എന്നിവർ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കു വേണ്ടി ഓപ്പണർമാരായ രാഹുലും രോഹിത്തും മിന്നുന്ന തുടക്കം നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും 68 റൺസ് കൂട്ടിച്ചേർത്തു. രാഹുൽ 31 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 39 റൺസ് നേടിയപ്പോൾ രോഹിത് 41 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സുമടക്കം 60 റൺസ് നേടി റിട്ടയേർഡ് ഹർട്ടായി. തുടർന്ന് ക്രീസിലെത്തിയ സൂര്യകുമാർ യാദവ്(38), ഹാർദിക്(14) ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഓസ്‌ട്രേലിയക്കു വേണ്ടി അഗർ ഒരു വിക്കറ്റ് നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close