NEWSSPORTS

ടി20 ലോകകപ്പ് 2021; സന്നാഹ മത്സരത്തിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ

ദുബായ് : ടി20 ലോകകപിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ദുബായ് ഐസിസി അക്കാദമി ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ഐ.പി.എൽ മത്സരങ്ങളിലെ മികവ് ഇന്ത്യൻ താരങ്ങൾ ഇന്ന് കണ്ടെത്തുമോ എന്ന് കണ്ടറിയണം.

വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഉള്ള സംഘം മികച്ച പ്രകടനമാണ് ഐ.പി.എല്ലിൽ കാഴ്ചവെച്ചത്. രോഹിത് ശർമ്മ, വിരാട് കോഹ്ലി, കെ. എൽ. രാഹുൽ എന്നിവരുടെ മികച്ച പ്രകടനങ്ങൾ ഇന്നത്തെ മത്സരത്തിൽ നിർണായകമാകും. മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷനെ ഓപ്പണറായി ഇറക്കുമെങ്കിൽ ഇന്ത്യൻ ടീമിന്റെ മധ്യനിര മികച്ചതായി തീർക്കാൻ സാധിക്കും. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് ഇറങ്ങും. രവീന്ദ്ര ജഡേജയുടെ ഓൾറൗണ്ട് മികവാണ് ഇന്ത്യയുടെ മറ്റൊരു സവിശേഷത. ബൗളിങ്ങിൽ മുഹമ്മദ് ഷമി, ജസ്പ്രിത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവരടങ്ങുന്ന പേസ് നിരയാണ് നിന്ദയുടെ കരുത്ത്. ജഡേജക്കൊപ്പം വരുൺ ചക്രവർത്തിയുടെ സ്പിൻ മികവ് കൂടി ചേരുമ്പോൾ ഇന്ത്യ മികച്ചു നിൽക്കുന്നു. ഒക്ടോബർ 24-ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

മറുവശത്ത് ഓയിൻ മോർഗന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം ടി20 സ്പെഷ്യലിസ്റ്റ് ബാറ്റർമാർ കൂടുതലുള്ള ടീമാണ്. ജോസ് ബട്ലർ, ജോണി ബെയർസ്‌റ്റോ, ഡേവിഡ് മലാൻ എന്നിവരടങ്ങുന്ന മുൻനിര ഏറെ മികച്ചതാണ്. മോശം ഫോമിലുള്ള ഓയിൻ മോർഗന്റെ പ്രകടനം ഇംഗ്ലണ്ടിനെ അലട്ടുന്നു. മധ്യനിരയിൽ ലിവിങ്സ്റ്റൺ, മൊയിൻ അലി, ക്രിസ് വോക്‌സ് എന്നിവരാണ് മികച്ച താരങ്ങൾ. ബൗളിങ്ങിൽ മാർക്ക് വുഡ്, ക്രിസ് ജോർദാൻ, ആദിൽ റഷീദ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ ശക്തി. ഒക്ടോബർ 23 -ന് വിൻഡീസിനെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close