NEWSSPORTS

ടി20 ലോകകപ്പ് 2021; സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം; ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോൽപിച്ചു

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനങ്ങൾ ലോകകപ്പിന്റെ സന്നാഹ മത്സരത്തിലും നിലനിർത്തി ഇഷാൻ കിഷനും കെ. എൽ. രാഹുലും തകർത്തപ്പോൾ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. ഓപ്പണർമാരായ ഇരുവരും അർദ്ധ സെഞ്ചുറി നേടി. ഓരോവർ ബാക്കി നിർത്തിയായിരുന്നു ഇന്ത്യയുടെ വിജയം.

സ്കോർ : ഇംഗ്ലണ്ട് 188-5(20)
ഇന്ത്യ 192-3(20)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 188 എന്ന മികച്ച സ്കോർ നൽകി. ഓപ്പണർമാരായ ജേസൺ റോയിയും(17) ജോസ് ബട്ലറും(18) മികച്ച തുടക്കം നൽകി. ആദ്യ വിക്കറ്റിൽ 3.4 ഓവറിൽ 36 റൺസ് കൂട്ടിച്ചേർത്തു. മലാൻ(18) പതുക്കെ സ്കോർ ഉയർത്തി. പിന്നീട വന്ന ബെയർസ്‌റ്റോ, ലിവിങ്സ്റ്റൺ സ്കോറിന്റെ വേഗത കൂട്ടി. ബെയർസ്‌റ്റോ 36 പന്തിൽ നാല് ഫോറും ഒരു സിക്സുമടക്കം 49 റൺസ് നേടിയപ്പോൾ ലിവിങ്സ്റ്റൺ 20 പന്തിൽ നാല് ഫോറും ഒരു സിക്സുമടക്കം 30 റൺസ് നേടി. മൊയിൻ അലി 20 പന്തിൽ നാല് ഫോറും രണ്ട് സിക്സുമടക്കം 43 റൺസ് നേടി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ഷമി മൂന്നും ബുംറ, ചാഹർ എന്നിവർ ഓരോ വിക്കറ്റും നേടി.

സൂപ്പർ താരം രോഹിത് ശർമ്മയില്ലാതെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ ഇഷാൻ കിഷനും കെ. എൽ. രാഹുലും സ്വപ്ന തുടക്കം നൽകി. ഇഷാൻ 46 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സുമടക്കം 70 റൺസ് നേടിയപ്പോൾ രാഹുൽ 24 പന്തിൽ ആറ് ഫോറും മൂന്ന് സിക്സുമടക്കം 51 റൺസ് നേടി. ആദ്യ വിക്കറ്റിൽ ഇരുവരും 8.2 ഓവറിൽ 82 റൺസ് നേടി. മൂന്നാമനായി ഇറങ്ങിയ നായകൻ വിരാട് കോഹ്ലിയും(11) സൂര്യകുമാർ യാദവും(8) നിരാശപ്പെടുത്തി. ഋഷഭ് പന്ത് 14 പന്തിൽ ഒരു ഫോറും മൂന്ന് സിക്സുമടക്കം 29 റൺസ് നേടി പുറത്താകാതെ നിന്നു. ഹാർദിക് 12 റൺസ് നേടി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി വില്ലി, വുഡ്, ലിവിങ്സ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close