INSIGHTNEWSSPORTSTrending

ടി20 ലോകകപ്പ് 2021; ഇന്ത്യ-പാക് പോരാട്ടം നാൾവഴികളിലൂടെ; മികച്ച താരങ്ങൾ ഇവരൊക്കെ

ദുബായ് : ടി20 ലോകകപ്പിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ നേരിടാൻ ഇറങ്ങുമ്പോൾ കാത്തുസൂക്ഷിച്ചു വെക്കുന്ന ഒരു റെക്കോർഡ് ഉണ്ട്. ഏകദിന, ടി20 ലോകകപ്പിൽ പാകിസ്ഥാന് ഇന്ന് വരെ ഇന്ത്യയെ പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ല. ആകെ 12 മത്സരങ്ങൾ ഇരുടീമുകളും തമ്മിൽ കളിച്ചപ്പോൾ ഒരിക്കൽപോലും പാകിസ്ഥാന് വിജയിക്കാൻ സാധ്‌ച്ചിട്ടില്ല. ഇന്നത്തെ മത്സരത്തിൽ കോഹ്ലിയും സംഘവും ഈ റെക്കോർഡ് കാത്തുസൂക്ഷിക്കുമോ ഇല്ലയോ എന്നാണ് ലോകമെമ്പാടുമുള്ള എല്ലാ ക്രിക്കറ്റ് ആരാധകരും ഉറ്റുനോക്കുന്നത്. ക്യാപ്റ്റൻ ആയുള്ള വിരാടിന്റെ അവസാന ലോകകപ്പ് കൂടിയാണിത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ ലോകകപ്പിന്. ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരങ്ങൾ ഇവരാണ്:

വിരാട ‘വീര്യം’

ടി20-യിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം മറ്റാരുമല്ല, ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ്. 90 മത്സരങ്ങളിൽ നിന്ന് 3159 റൺസാണ് കോഹ്ലി നേടിയത്. ടി20 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും കോഹ്ലിയാണ്. 777 റൺസാണ് വിരാട് കോഹ്ലി നേടിയിട്ടുള്ളത്. പാകിസ്ഥാനെതിരെ ടി20 ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് പുറത്താകാതെ വിരാട് കോഹ്ലി 169 റൺസ് നേടിയിട്ടുണ്ട്. 2012-ൽ കൊളോമ്പോയിൽ നടന്ന മത്സരത്തിൽ പുറത്താകാതെ 78 റൺസും 2014-ൽ ധാക്കയിൽ പുറത്താകാതെ 36 റൺസും 2016-ൽ കൊൽക്കത്തയിൽ പുറത്താകാതെ നേടിയ 55 റൺസുമാണ് കോഹ്ലിയുടെ സ്‌കോറുകൾ. പാകിസ്ഥാനെതിരെ ടി20 ലോകകപ്പിൽ 23 ബൗണ്ടറികൾ നേടിയ കോഹ്ലി, പാകിസ്ഥാനെതിരെ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടുന്ന ഇന്ത്യൻ ബാറ്ററുമായി മാറി. പാകിസ്ഥാനെതിരെ ടി20-യിൽ 84.66 എന്ന മികച്ച ബാറ്റിങ്ങ് ശരാശരി ആണ് കോഹ്ലിക്കുള്ളത്.

മുഹമ്മദ് ഹഫീസ് ‘ദ പെർഫെക്റ്റ് ഓൾറൗണ്ടർ’

പാകിസ്ഥാന് വേണ്ടി 61 മത്സരങ്ങളിൽ നിന്ന് 2429 റൺസ് നേടിയ മുഹമ്മദ് ഹഫീസ് ആണ് ടി20-യിൽ പാക്കിസ്ഥാന്റെ ഉയർന്ന സ്‌കോറർ. 113 മത്സരങ്ങളിൽ നിന്ന് 60 വിക്കറ്റുകൾ സ്വന്തമാക്കിയ മുഹമ്മദ് ഹഫീസ് തന്നെയാണ് പാകിസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരവും. ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരവും ഹഫീസാണ്‌. 13 വിക്കറ്റുകളാണ്‌ താരം നേടിയത്.

ഏറ്റവും കൂടുതൽ ടി20 റൺസ്

  • വിരാട് കോഹ്ലി(ഇന്ത്യ) – 3159
  • മുഹമ്മദ് ഹഫീസ്(പാകിസ്ഥാൻ) – 2429

ഏറ്റവും കൂടുതൽ ടി20 ലോകകപ്പ് റൺസ്

  • വിരാട് കോഹ്ലി(ഇന്ത്യ) – 777
  • ഷൊയൈബ് മാലിക്(പാകിസ്ഥാൻ) – 546

ഏറ്റവും കൂടുതൽ ടി20 വിക്കറ്റുകൾ

  • ജസ്പ്രിത് ബുംറ(ഇന്ത്യ) – 59
  • മുഹമ്മദ് ഹഫീസ്(പാകിസ്ഥാൻ) – 60

ഏറ്റവും കൂടുതൽ ടി20 ലോകകപ്പ് വിക്കറ്റുകൾ

  • ആർ. അശ്വിൻ(ഇന്ത്യ) – 20
  • മുഹമ്മദ് ഹഫീസ്(പാകിസ്ഥാൻ) – 13

ഇന്ത്യ-പാക് ടി20 ലോകകപ്പ് മത്സരങ്ങൾ ഇതുവരെ

  • 2007(സെപ്റ്റംബർ 14) : മത്സരം സമനിലയിൽ ആയി, ബൗൾഔട്ടിൽ ഇന്ത്യ വിജയിച്ചു.
  • 2007(സെപ്റ്റംബർ 24) : ഫൈനൽ മത്സരം, ഇന്ത്യ 5 റൺസിന്‌ വിജയിച്ചു.
  • 2012 (സെപ്റ്റംബർ 30) : ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചു.
  • 2014 (മാർച്ച് 21) : ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചു.
  • 2016 (മാർച്ച് 19) : ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close