NEWSSPORTS

ടി20 ലോകകപ്പ് 2021; രോഹിത് ശർമ്മക്കൊപ്പം ഇഷാൻ കിഷനെ ഓപ്പണറാക്കണം: ഹർഭജൻ സിംഗ്

ദുബായ് : ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ തോൽവി ഇന്ത്യൻ ടീം ഏറ്റുവാങ്ങിയിരുന്നു. ബൗളറായ മുഹമ്മദ് ഷമിക്ക് നേരെ നിരവധി പേർ സൈബർ ആക്രമണവും അഴിച്ചു വിട്ടിരുന്നു. ഇപ്പോഴിതാ ടീമിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് എത്തിയിരിക്കുകയാണ് ഇന്ത്യൻ താരം ഹർഭജൻ സിംഗ്.

ടി20 ലോകകപ്പിൽ രോഹിത് ശർമ്മക്കൊപ്പം ഇഷാൻ കിഷനെ ഇന്ത്യയുടെ ബാറ്റിങ്ങ് ഓപ്പൺ ചെയ്യിക്കണമെന്നാണ് വെറ്ററൻ സ്പിന്നർ ഹർഭജൻ സിംഗ് അഭിപ്രായപ്പെട്ടത്. കെ. എൽ. രാഹുലിന് നാലാം നമ്പറിലേക്ക് മാറാൻ കഴിയുമെന്നും ഇത് ഇന്ത്യയുടെ ആദ്യ നാല് താരങ്ങളെ ശക്തമാക്കി മാറ്റുമെന്നും ഹർഭജൻ പറഞ്ഞു. സൂര്യകുമാർ യാദവിന് അഞ്ചാം നമ്പറിൽ കളിക്കാനാകുമെന്നും അങ്ങനെയെങ്കിൽ ഋഷഭ് പന്തിന് ആറാം നമ്പറിൽ ഇറങ്ങാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശാർദുൽ താക്കൂറിന് എട്ടാം നമ്പറിൽ കളിയ്ക്കാൻ സാധിക്കുമെന്നും ഹർഭജൻ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close