NEWSSPORTS

ടി20 ലോകകപ്പ് 2021; രോഹിതിനൊപ്പം കോഹ്ലി ബാറ്റിങ്ങ് ഓപ്പൺ ചെയ്യണം : എസ്. ശ്രീശാന്ത്

ദുബായ് : ടി20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 24-ന് പാകിസ്ഥാനെതിരെയാണ്. ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർമാർ രോഹിത് ശർമ്മയും കെ. എൽ. രാഹുലുമാണെന്ന് വിരാട് നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നു. എന്നാൽ ബാറ്റിങ്ങ് ഓർഡറിൽ മാറ്റം വരുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ലോകകപ്പ് ഹീറോയും മലയാളി താരവുമായ എസ്. ശ്രീശാന്ത്.

‘എനിക്ക് തോന്നുന്നത് വിരാട് കോഹ്ലി രോഹിത് ശര്‍മയോടൊപ്പം ഓപ്പണ്‍ ചെയ്യണമെന്നാണ്. അത് മികച്ചതാകും. കെ. എല്‍. രാഹുല്‍ മൂന്നാമത് ഇറങ്ങണം. കാരണം ഇത് ട്വന്റി-20യാണ്. ഋഷഭ് പന്ത് നാലാമതും കളിക്കണം’- ശ്രീശാന്ത് പറഞ്ഞു. വിരാട് കോഹ്ലി ഐ.പി.എല്ലിൽ ബാംഗ്ലൂരിന് വേണ്ടി കളിക്കുന്നത് ഓപ്പണർ ആയിട്ടാണ്. ഓപ്പണറായി ഏറ്റവും മികച്ച രീതിയിൽ തന്നെ കോഹ്ലി കളിക്കും. അതിന്റെ ഉത്തമ ഉദാഹരണമാണ് 2016 സീസണിലെ ഐ.പി.എൽ.

അതേസമയം കഴിഞ്ഞ രണ്ട് വർഷങ്ങളായി രാഹുൽ ഗംഭീര ഫോമിലാണ്, ഐ.പി.എൽ 2021-ൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനം നേടിയ ശേഷം ആത്മവിശ്വാസത്തോടെ രാഹുൽ സന്നാഹ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close