NEWSSPORTS

ടി20 ലോകകപ്പ് 2021; ചരിത്രം കുറിച്ച് നമീബിയ; നാല് വിക്കറ്റിന് സ്കോട്ലൻഡിനെ തോൽപ്പിച്ചു

അബുദാബി : ടി20 ലോകകപ്പിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ സ്കോട്ലൻഡിനെതിരെ നമീബിയക്ക് തകർപ്പൻ ജയം. ഇന്നലെ അബുദാബി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു നമീബിയയുടെ വിജയം. സ്കോട്ലൻഡിന്റെ മൂന്ന് മുൻനിര വിക്കറ്റുകൾ പിഴുത റൂബൻ ട്രമ്പൽമാൻ ആണ് കളിയിലെ താരം.

സ്കോർ : സ്കോട്ലൻഡ് 109-8(20)
നമീബിയ 115-6(19.1)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സ്കോട്ലൻഡിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാനെ സാധിച്ചുള്ളൂ. സ്കോട്ലൻഡിന്റെ പ്രധാന ബാറ്റർമാരായ മുൻസെ(0), മക്ലോഡ്(0), ബെറിങ്ടൻ(0) എന്നിവർ ആദ്യ ഓവറിൽ തന്നെ പുറത്തായി. മുന്ന് പേരെയും പുറത്താക്കി ട്രമ്പൽമാൻ നമീബിയക്ക് മേൽക്കൈ നൽകി. ഒരു ഘട്ടത്തിൽ നാലിന് 18 എന്ന നിലയിലായിരുന്നു സ്കോട്ലൻഡ്. എന്നാൽ ലീസ്‌ക് 27 പന്തിൽ നാല് ഫോറും രണ്ട് സിക്സുമടക്കം 44 റൺസ് നേടി ഉയർന്ന സ്കോററായി. ക്രിസ് ഗ്രീവ്സ് 25 റൺസ് നേടി. നമീബിയക്ക് വേണ്ടി ട്രമ്പൽമാൻ മൂന്നും ഫ്രൈലിങ്ക് രണ്ടും സ്മിറ്റ്, വീസ എന്നിവർ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയ അഞ്ച് പന്തുകൾ ബാക്കി നിർത്തി ആറ് വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് നേടി. ഓപ്പണർമാരായ ക്രെയ്ഗ് വില്യംസ്(23), വാൻ ലിംഗേൻ(18) എന്നിവർ ഭേദപ്പെട്ട പ്രകടനം നേടി. ഡേവിഡ് വീസ(16) റൺസ് നേടി. സ്മിറ്റ് 23 പന്തിൽ രണ്ട് വീതം ഫോറും സിക്സുമടക്കം 32 റൺസ് നേടി. സ്കോട്ലൻഡിന് വേണ്ടി ലീസ്‌ക് രണ്ടും വീൽ, ഷരീഫ്, ഗ്രീവ്സ്, വാട്ട് എന്നിവർ ഓരോ വിക്കറ്റ് നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close