NEWSSPORTS

ടി20 ലോകകപ്പ് 2021; നമീബിയ ഇന്ന് അയർലൻഡിനെതിരെ; ഇരു ടീമുകൾക്കും നിർണ്ണായകം

ഷാർജ : ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ നമീബിയ ഇന്ന് അയർലൻഡിനെ നേരിടും. സൂപ്പർ 12-ലേക്ക് കയറുവാൻ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. ഇരു ടീമുകളും രണ്ട് മത്സരം വീതം കളിച്ചപ്പോൾ ഓരോ വിജയവും തോൽവിയും നേടി. ഇരു ടീമുകൾക്കും രണ്ട് പോയിന്റാണ് ഉള്ളത്.

നമീബിയ ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് ഏഴ് വിക്കറ്റിന് തോൽവി ഏറ്റുവാങ്ങിയപ്പോൾ രണ്ടാം മത്സരത്തിൽ നെതർലൻഡ്സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ നമീബിയയുടെ ഓൾറൗണ്ടർ ഡേവിഡ് വീസയാണ് ടീമിന്റെ വിജയശില്പി.
അയർലൻഡ് ആദ്യ മത്സരത്തിൽ ഡബിൾ ഹാട്രിക് നേടിയ കർട്ടിസ് കാമ്പറിന്റെ പിൻബലത്തിൽ നെതർലൻഡ്സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. പക്ഷെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയോടെ 70 റൺസിന്റെ തോൽവി ഏറ്റുവാങ്ങി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close