NEWSSPORTS

ടി20 ലോകകപ്പ് 2021; നമീബിയക്ക് തകർപ്പൻ ജയം; നെതർലൻഡ്സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു

അബുദാബി : ടി20 ലോകകപ്പിൽ നെതർലൻഡ്സിനെ തകർത്ത് നമീബിയ ആദ്യ ജയം നേടി. ഗ്രൂപ്പ് എ-യിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു നമീബിയയുടെ വിജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ നമീബിയയുടെ ഓൾറൗണ്ടർ ഡേവിഡ് വീസയാണ് കളിയിലെ താരം.

സ്കോർ : നെതർലൻഡ്സ് 164-4(20)
നമീബിയ 166-4(19)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നെതർലൻഡ്സ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ചുറി നേടിയ ഓപ്പണർ മാക്സ് ഒഡോഡ് ആണ് നെതർലൻഡ്സിനെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. 56 പന്തിൽ ആറ് ഫോറും ഒരു സിക്സുമടക്കമാണ് ഒഡോഡ് 70 റൺസ് നേടിയത്. ആക്കർമാൻ(35), എഡ്‌വേഡ്സ്(21) എന്നിവരും നെതർലൻഡ്സിനു വേണ്ടി തിളങ്ങി. നമീബിയക്ക് വേണ്ടി ഫ്രൈലിങ്ക് രണ്ടും വീസ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയ ഓരോവർ ബാക്കി നിർത്തി നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. മൂന്നിന് 52 എന്ന നിലയിൽ തകർന്ന നമീബിയ വീസയും ഇറാസ്മസും ചേർന്ന് വിജയത്തിലേക്ക് നയിച്ചു. ഇറാസ്മസ് 22 പന്തിൽ നാല് ഫോറും ഒരു സിക്സുമടക്കം 32 റൺസ് നേടി. വീസ 40 പന്തിൽ നാല് ഫോറും അഞ്ച് സിക്സുമടക്കം 66 റൺസ് നേടി പുറത്താകാതെ നിന്നു. നെതർലൻഡ്സിനു വേണ്ടി ക്ലാസൻ, ആക്കർമാൻ, ഗഗ്‌ട്ടെൻ, സീലാർ എന്നിവർ ഓരോ വിക്കറ്റും നേടി. രണ്ട് മത്സരങ്ങളിൽ രണ്ടും തോറ്റതോടെ നെതർലൻഡ്‌സിന്റെ പ്രതീക്ഷകൾ എല്ലാം അസ്തമിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close