NEWSSPORTS

ടി20 ലോകകപ്പ് 2021; ഒമാന് 10 വിക്കറ്റ് ജയം; സീഷാൻ മഖ്സൂദിന് നാല് വിക്കറ്റ്

ഒമാൻ : ടി20 ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ നടന്ന ആദ്യ മത്സരത്തിൽ പാപുവ ന്യൂ ഗ്വിനിയക്കെതിരെ ആതിഥേയരായ ഒമാന് 10 വിക്കറ്റിന്റെ തകർപ്പൻ ജയം. ഒമാന് വേണ്ടി നാല് വിക്കറ്റെടുത്ത സീഷാൻ മഖ്സൂദ് ആണ് കളിയിലെ താരം.

സ്കോർ : പാപുവ ന്യൂ ഗ്വിനിയ 129-9(20)
ഒമാൻ 131-0(13.4)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാപുവ ന്യൂ ഗ്വിനിയക്ക് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുക്കാനെ സാധിച്ചുള്ളു. പാപുവ ന്യൂ ഗ്വിനിയയുടെ ഓപ്പണർമാരായ ടോണി ഉരയും ലെഗാ സിയാകയും റൺസൊന്നുമെടുക്കാതെ പുറത്തായത് തിരിച്ചടിയായി. മൂന്നാം വിക്കറ്റിൽ ക്രീസിൽ ഒത്തുചേർന്ന നായകൻ അസദ് വലയും ചാൾസ് അമിനിയും ചേർന്ന് 81 റൺസ് കൂട്ടിച്ചേർത്തു. അസദ് വല 43 പന്തിൽ നാല് ഫോറും മൂന്ന് സിക്സുമടക്കം 56 റൺസ് നേടി. അമിനി 26 പന്തിൽ നാല് ഫോറും ഒരു സിക്സുമടക്കം 37 റൺസ് നേടി. ഒമാന് വേണ്ടി സീഷാൻ മഖ്സൂദ് നാലും ബിലാൽ, കലീമുള്ള എന്നിവർ രണ്ട് വിക്കറ്റും നേടി.

130 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഒമാന് ഓപ്പണർമാരായ അക്വിബ് ഇല്യാസും ജതിന്ദർ സിംഗും 13.4 ഓവറിൽ ലക്ഷ്യത്തിലെത്തി. അക്വിബ് 43 പന്തിൽ അഞ്ച് ഫോറും ഒരു സിക്സുമടക്കം 50 റൺസ് നേടി. 42 പന്തിൽ ഏഴ് ഫോറും നാല് സിക്സുമടക്കം 73 റൺസ് നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close