NEWSSPORTS

ടി20 ലോകകപ്പ് 2021; പാകിസ്ഥാനും ന്യൂസിലൻഡും ഇന്ന് നേർക്കുനേർ; ഷാർജയിൽ ഇന്ന് തീപാറും പോരാട്ടം

ഷാർജ : ടി20 ലോകകപ്പിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ന്യൂസിലൻഡ് പാകിസ്ഥാനെ നേരിടും. ഷാർജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30-ന് ആണ് മത്സരം. കഴിഞ്ഞ മാസം പാകിസ്ഥാനും ന്യൂസിലൻഡും തമ്മിൽ നടക്കേണ്ടിയിരുന്ന പരമ്പര ന്യൂസിലൻഡ് സുരക്ഷാ ഭീഷണിയെ മുൻനിർത്തി ഉപേക്ഷിച്ചിരുന്നു. ആദ്യ മത്സരം നടക്കേണ്ടിയിരുന്നതിന് മണിക്കൂറുകൾക്ക് മുൻപിലായിരുന്നു ന്യൂസിലൻഡിന്റെ പിന്മാറ്റം. ഇത് പാകിസ്ഥാൻ ആരാധകർക്കും അതുപോലെ തന്നെ പഴയ താരങ്ങൾക്കെമെല്ലാം കനത്ത തിരിച്ചടിയായിരുന്നു. ഇതിനെതിരെ അക്തർ ഉൾപ്പെടുന്ന പഴയ താരങ്ങളെല്ലാം വിമർശനങ്ങളുമായി മുന്നിലെത്തിയിരുന്നു. ഇന്നത്തെ മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപ്പിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനായ റമീസ് രാജ നേരത്തെ വ്യകതമാക്കിയിരുന്നു.

ബാബർ അസം നായകനാകുന്ന ടീമിന്റെ ഓപ്പണിങ് ബാബറും മുഹമ്മദ് റിസ്വാനും ആണ്. റിസ്വാൻ മികച്ച പ്രകടനമാണ് സമീപ കാലങ്ങളിൽ കാഴ്ചവെക്കുന്നത്. പാക്കിസ്ഥാന്റെ ഏറ്റവും സ്ഥിരതയുള്ള ബാറ്ററും റിസ്വാൻ ആണ്. പിന്നീട് വരുന്ന ഫഖർ സമാൻ, മുഹമ്മദ് ഹഫീസ്, ഷൊയൈബ് മാലിക്, ഹൈദർ അലി, ആസിഫ് അലി എന്നിവരാണ് പാകിസ്ഥാന്റെ ബാറ്റിങ്ങ് നിരയിലെ താരങ്ങൾ. ഇമാദ് വാസിം, ശദാബ് ഖാൻ, ഹസൻ അലി, ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി എന്നിവരാണ് പാകിസ്ഥാന്റെ ബൗളിങ്ങ് താരങ്ങൾ. ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടിയ അഫ്രീദിയാണ് ഇന്ത്യൻ ടീമിനെ തകർത്തത്.

ന്യൂസിലൻഡ് നിര ലോകകപ്പിലെ ഏറ്റവും മികച്ച താരങ്ങൾ അണിനിരക്കുന്ന ടീമാണ്. ബാറ്റിങ്ങ് നിരയിൽ മാർട്ടിൻ ഗപ്ടിൽ, ടിം സെയ്‌ഫെർട്, കെയ്ൻ വില്യംസൺ, ഗ്ലെൻ ഫിലിപ്സ്, ജിമ്മി നീഷാം തുടങ്ങിയ ശക്തമായ ബാറ്റർമാർ ആണുള്ളത്. ബൗളിങ്ങ് നിരയിൽ കൈൽ ജേമിസൺ, ലോക്കി ഫെർഗൂസൻ, മിച്ചൽ സാന്റ്നർ, ഇഷ് സോധി, ട്രെന്റ് ബോൾട്ട്, ടിം സൗത്തി തുടങ്ങി മികച്ച ബൗളർമാരാണുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close