NEWSSPORTS

ടി20 ലോകകപ്പ് 2021; പാപുവ ന്യൂ ഗ്വിനിയ പൊരുതി തോറ്റു; ആവേശ പോരാട്ടത്തിൽ സ്കോട്ലൻഡിന്റെ വിജയം 17 റൺസിന്‌

ഒമാൻ : ടി20 ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ പാപുവ ന്യൂ ഗ്വിനിയക്കെതിരെ സ്കോട്ലൻഡിന് 17 റൺസ് വിജയം. സ്കോട്ലൻഡിന് വേണ്ടി ബാറ്റിങ്ങിൽ തിളങ്ങിയ റിച്ചി ബെറിങ്ടൻ ആണ് കളിയിലെ താരം.

സ്കോർ : സ്കോട്ലൻഡ് 165-9(20)
പാപുവ ന്യൂ ഗ്വിനിയ 148-10(19.3)

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ സ്കോട്ലൻഡിന് തുടക്കത്തിലെ ഓപ്പണർമാരായ മുൻസെ(15), കൊട്സർ(6) എന്നിവരെ നഷ്ട്ടമായി. മൂന്നാമനായി ഇറങ്ങിയ മാത്യൂ ക്രോസും ബെറിങ്ടനും കൂടി സ്കോർ വേഗത്തിൽ ഉയർത്തി. ക്രോസ് 36 പന്തിൽ രണ്ട് വീതം ഫോറും സിക്‌സുമടക്കം 45 റൺസ് നേടി. ബെറിങ്ടൻ 49 പന്തിൽ ആറ് ഫോറും മൂന്ന് സിക്സുമടക്കം 70 റൺസ് നേടി. പാപുവ ന്യൂ ഗ്വിനിയക്ക് വേണ്ടി കബുവ മൊറിയ നാലും ചാട് സൊപെർ മൂന്നും സൈമൺ ഒരു വിക്കറ്റും നേടി.

166 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ പാപുവ ന്യൂ ഗ്വിനിയക്ക് തുടക്കത്തിലെ ഓപ്പണർമാരായ ടോണി ഉറയേയും(2) ലെഗ സിയാക(9)യെയും നഷ്ടമായി. ഒരു ഘട്ടത്തിൽ ആറിന് 67 എന്ന നിലയിലേക്ക് ന്യൂ ഗ്വിനിയ തകർന്നു പോയി. എന്നാൽ നോർമൻ വനുവ 37 പന്തിൽ രണ്ട് വീതം ഫോറും സിക്‌സുമടക്കം 47 റൺസ് നേടി. വാലറ്റത്ത് കിപ്ലിൻ(18), ചാട്(16) എന്നിവർ പൊരുതിയെങ്കിലും ജയിക്കാൻ സാധിച്ചില്ല. സ്കോട്ലൻഡിന് വേണ്ടി ജോഷ് ഡേവി നാലും വീൽ, ഇവാൻസ്, വാട്ട്, ഗ്രീവ്സ് എന്നിവർ ഓരോ വിക്കറ്റും നേടി. പോയിന്റ് പട്ടികയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി സ്കോട്ലൻഡ് ഒന്നാം സ്ഥാനത്താണ്. പാപുവ ന്യൂ ഗ്വിനിയ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് തോൽവിയുമായി അവസാന സ്ഥാനത്താണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close