NEWSSPORTS

ടി20 ലോകകപ്പ് 2021; സന്നാഹ മത്സരത്തിൽ സെഞ്ചുറി നേടി റാസി വാൻ ഡെർ ഡസ്സൻ; അവസാന പന്തിൽ ജയം നേടി ദക്ഷിണാഫ്രിക്ക

അബുദാബി : ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെയുള്ള സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് തകർപ്പൻ ജയം. ദക്ഷിണാഫ്രിക്കൻ താരം റാസി വാൻ ഡെർ ഡസ്സൻ സെഞ്ചുറി നേടിയ മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എടുത്തു. പാകിസ്ഥാന് വേണ്ടി ഫഖർ സമാൻ 28 പന്തിൽ രണ്ട് ഫോറും അഞ്ച് സിക്സുമടക്കം 52 റൺസ് നേടി. ആസിഫ് അലി 18 പന്തിൽ രണ്ട് വീതം ഫോറും സിക്സുമടക്കം 32 റൺസ് നേടി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി റബാഡ മൂന്നും നോർജെ, മഹാരാജ് എന്നിവർ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക വാൻ ഡെർ ഡസ്സന്റെ പിൻബലത്തിൽ അവസാന പന്തിൽ ലക്ഷ്യം മറികടന്നു. വാൻ ഡെർ ഡസ്സൻ 51 പന്തിൽ 10 ഫോറും നാല് സിക്സുമടക്കം 101 റൺസ് നേടി പുറത്താകാതെ നിന്നു. നായകൻ ബാവുമ 42 പന്തിൽ രണ്ട് വീതം ഫോറും സിക്സുമടക്കം 46 റൺസ് നേടി. പാകിസ്ഥാന് വേണ്ടി ഇമാദ് വസിം, ഷഹീൻ അഫ്രീദി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close