NEWSSPORTS

ടി20 ലോകകപ്പ് 2021; രോഹിത് ശർമ്മക്ക്‌ ഇന്ന് ഏഴാം അങ്കം; എല്ലാ ടി20 ലോകകപ്പും കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി ഹിറ്റ്മാൻ

ദുബായ് : 2007-ലാണ് ക്രിക്കറ്റിന്റെ കുട്ടി ക്രിക്കറ്റ് ഫോർമാറ്റായ ടി20 ക്രിക്കറ്റിന്റെ ആദ്യ പതിപ്പ് തുടങ്ങിയത്. ആ വർഷത്തിലെ ഫൈനലിൽ പാകിസ്ഥാനെ അഞ്ച് റൺസിന്‌ കീഴടക്കി എം. എസ്. ധോണിയും സംഘവും ആദ്യ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി. 2007 ലോകകപ്പ് മുതൽ ഈ വർഷത്തെ ലോകകപ്പ് വരെ കളിക്കുന്ന ഒരു ഇന്ത്യൻ താരമേ ഉള്ളൂ, അത് ഇന്ത്യയുടെ ഓപ്പണിങ്ങ് ബാറ്ററായ രോഹിത് ഗുരുനാഥ്‌ ശർമ്മ എന്ന രോഹിത് ശർമ്മയാണ്. അദ്ദേഹത്തിന്റെ ബാറ്റിങ്ങ് ശൈലി കണ്ട് ലോകമെമ്പാടുമുള്ള എല്ലാ ക്രിക്കറ്റ് പ്രേമികളും അദ്ദേഹത്തെ ‘ഹിറ്റ്മാൻ’ എന്നും വിളിക്കുന്നു.

ഇതുവരെ ലോകകപ്പിന്റെ എല്ലാ പതിപ്പുകളിലും മത്സരിച്ച ആകെ ആറ് താരങ്ങളേയുള്ളൂ. അതിലൊന്ന് ഇന്ത്യൻ താരം രോഹിത് ശർമ്മയാണ്. വിൻഡീസ് താരങ്ങളായ ക്രിസ് ഗെയ്ൽ, ഡ്വെയ്ൻ ബ്രാവോ ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബ് അൽ ഹസൻ, മഹ്മൂദുള്ള, മുഷ്‌ഫിഖുർ റഹീം എന്നിവരാണ് ബാക്കിയുള്ള അഞ്ച് താരങ്ങൾ. ടി20 ലോകകപ്പിൽ 28 മത്സരങ്ങളിൽ നിന്ന് 39.58 ശരാശരിയിൽ 673 റൺസ് നേടിയിട്ടുള്ള രോഹിത് 2007ൽ എംഎസ് ധോണിയുടെ കീഴിൽ ടി20 ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു. ഈ ലോകകപ്പിന് മുമ്പ് 2016-ലാണ് അവസാനമായി ടി20 ലോകകപ്പ് നടന്നത്. ഫൈനലിൽ ഇംഗ്ലണ്ട് വിൻഡീസിനെ കീഴടക്കി കിരീടം നേടുകയും ചെയ്തു. ഈ ലോകകപ്പ് കഴിഞ്ഞ വർഷം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം കാരണം മാറ്റിവയ്ക്കേണ്ടി വന്നു. തുടർച്ചയായ രണ്ട് ടി20 ലോകകപ്പുകൾ ഇപ്പോൾ 2021-ലും 2022-ലും നടക്കും. 2022-ൽ ഓസ്‌ടേലിയയിൽ വെച്ചാണ് ടി20 ലോകകപ്പ് നടക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close