NEWSSPORTS

ടി20 ലോകകപ്പ് 2021; സ്കോട്ലൻഡ് ഇന്ന് ഒമാനെതിരെ; ഒമാന് ഇന്ന് നിർണ്ണായകം

ഒമാൻ : ടി20 ലോകകപ്പിൽ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സ്കോട്ലൻഡ് ആതിഥേയരായ ഒമാനെ നേരിടും. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശിനെ സ്‌കോട്ട്‌ലൻഡ് തോൽപ്പിച്ചിരുന്നു. തുടർന്ന് ചൊവ്വാഴ്ച നടന്ന രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ പാപുവ ന്യൂ ഗ്വിനിയയെ 17 റൺസിനും കീഴടക്കി. ഒമാൻ ആദ്യ മത്സരത്തിൽ പാപുവ ന്യൂ ഗ്വിനിയയെ 10 വിക്കറ്റിന് തോൽപ്പിച്ചിരുനെങ്കിലും രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനോട് 26 റൺസിന്റെ തോൽവി ഏറ്റുവാങ്ങി.

രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി സ്കോട്ലൻഡ് ഏറെക്കുറെ യോഗ്യത ഉറപ്പിച്ചു. ഇന്നത്തെ മത്സരത്തിൽ ഒമാനോട് വലിയ മാർജിനിൽ പരാജയപ്പെടുകയും ബംഗ്ലാദേശ് പാപുവ ന്യൂ ഗ്വിനിയയോട് നല്ല മാർജിനിൽ ജയിക്കുകയും ചെയ്താൽ സ്കോട്ലൻഡിന് പ്രയാസമാകും. ഒമാന് ഇന്നത്തെ മത്സരം വളരെ നിർണ്ണായകം ആണ്. പാപുവ ന്യൂ ഗ്വിനിയ ബംഗ്ലാദശിനെ അട്ടിമറിച്ചാൽ ഒമാന് യോഗ്യത നേടുകയെന്നത് എളുപ്പമായി തീരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close