NEWSSPORTS

ടി20 ലോകകപ്പ് 2021; ബംഗ്ലാദേശിനെ ആറ് റൺസിന്‌ തകർത്ത് സ്കോട്ലൻഡ്; ക്രിസ് ഗ്രീവ്സ് തിളങ്ങി

ഒമാൻ : ടി20 ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ സ്കോട്ലൻഡിന് തകർപ്പൻ ജയം. സ്കോട്ലൻഡ് താരം ക്രിസ് ഗ്രീവ്സ് ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ മത്സരത്തിൽ ആറ് റൺസിനായിരുന്നു സ്കോട്ലൻഡിന്റെ വിജയം. ക്രിസ് ഗ്രീവ്സ് ആണ് കളിയിലെ താരം.

സ്കോർ : സ്കോട്ലൻഡ് 140-9(20)
ബംഗ്ലാദേശ് 134-7(20)

ടോസ് നഷ്ടപ്പെട്ട് ആദ്യത്തെ ബാറ്റിങ്ങിനിറങ്ങിയ സ്കോട്ലൻഡ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തു. മുൻനിര ബാറ്റർമാർ തകർന്ന മത്സരത്തിൽ വാലറ്റത്തിന്റെ ചെറുത്തുനിൽപ്പാണ് സ്കോട്ലൻഡിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഓപ്പണർ മുൻസെ 23 പന്തിൽ രണ്ടു വീതം ഫോറും സിക്സുമടക്കം 29 റൺസ് നേടി. ഒന്നിന് 45 എന്ന നിലയിൽ നിന്ന് എട്ടു റൺസെടുക്കുന്നതിനിടെ ആറിന് 53 എന്ന നിലയിലേക്ക് സ്കോട്ലൻഡ് കൂപ്പുകുത്തി. ഏഴാം വിക്കറ്റിൽ മാർക്ക് വാട്ട്, ക്രിസ് ഗ്രീവ്സ് എന്നിവർ 51 റൺസ് കൂട്ടിച്ചേർത്തു. ക്രിസ് ഗ്രീവ്സ് 28 പന്തിൽ നാല് ഫോറും രണ്ട് സിക്സുമടക്കം 45 റൺസ് നേടി. മാർക്ക് വാട്ട് 17 പന്തിൽ രണ്ട് ഫോറുൾപ്പടെ 22 റൺസ് നേടി. ബംഗ്ലാദേശിന് വേണ്ടി മഹ്‌ദി ഹസൻ മൂന്നും ഷാക്കിബ്, മുസ്റ്റാഫിസുർ എന്നിവർ രണ്ടും ടസ്കിൻ, സൈഫുദ്ധീൻ എന്നിവർ ഓരോ വിക്കറ്റും നേടി.

141 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഓപ്പണർമാരായ സൗമ്യ സർക്കാരും(5) ലിട്ടോൺ ദാസും(5) പെട്ടെന്ന് തെന്നെ മടങ്ങി. പിന്നീട് ഒത്തുചേർന്ന ഷാക്കിബ് അൽ ഹസനും(20) മുഷ്ഫിഖുർ റഹീമും സ്കോർ പതുക്കെ ഉയർത്തി. റഹിം 36 പന്തിൽ ഒരു ഫോറും രണ്ട് സിക്സുമടക്കം 38 റൺസ് നേടി. നായകൻ മഹ്മദുള്ള 23 റൺസ് നേടി. സ്കോട്ലൻഡിന് വേണ്ടി ബ്രാഡ്‌ലി വീൽ മൂന്നും ക്രിസ് ഗ്രീവ്സ് രണ്ടും ജോഷ് ഡേവി, മാർക്ക് വാട്ട് എന്നിവർ ഓരോ വിക്കറ്റും നേടി. ടി20 ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ നടന്ന ആദ്യ മത്സരത്തിൽ പാപുവ ന്യൂ ഗ്വിനിയയെ ഒമാൻ 10 വിക്കറ്റിന് തോൽപ്പിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close