NEWSSPORTS

ടി20 ലോകകപ്പ് 2021; ഒമാനെ എട്ട് വിക്കറ്റിന് തകർത്ത് സ്കോട്ലൻഡ്; ഒമാൻ പുറത്ത്

ഒമാൻ : ഇന്നലെ നടന്ന ടി20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ സ്കോട്ലൻഡിന് തകർപ്പൻ ജയം. മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു സ്കോട്ലൻഡിന്റെ വിജയം. തോൽവിയോടെ ആതിഥേയരായ ഒമാൻ ടൂർണമെന്റിൽ നിന്ന് പുറത്തായി. ഒമാന്റെ മൂന്ന് വിക്കറ്റുകൾ പിഴുത സ്കോട്ലൻഡ് താരം ജോഷ് ഡേവി ആണ് കളിയിലെ താരം.

സ്കോർ : ഒമാൻ 122-10(20)
സ്കോട്ലൻഡ് 123-2(17)

ടോസ്‌ നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഒമാൻ നിശ്ചിത 20 ഓവറിൽ 122 റൺസിന്‌ എല്ലാവരും പുറത്തായി. ആദ്യ ഓവറിൽ തന്നെ ഒമാൻ ബാറ്റർ ജതീന്ദർ സിംഗ് റണ്ണൗട്ട് ആയത് ഒമാന് തിരിച്ചടിയായി. ഓപ്പണർ അക്വിബ് ഇല്യാസ് 35 പന്തിൽ മൂന്നു ഫോറും രണ്ട് സിക്സുമടക്കം 37 റൺസ് നേടി. നദീം(25), നായകൻ സീഷാൻ മഖ്‌സൂദ്(34) റൺസ് നേടി. സ്കോട്ലൻഡിന് വേണ്ടി ഡേവി മൂന്നും ഷരീഫ്, ലീസ്‌ക് എന്നിവർ രണ്ടും വാട്ട് ഒരു വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്കോട്ലൻഡ് മൂന്ന് ഓവർ ബാക്കി നിർത്തി ലക്ഷ്യത്തിലെത്തി. സ്കോട്ലൻഡിന് വേണ്ടി ഓപ്പണർമാരായ മുൻസെ(20), കോട്സർ(41) മികച്ച തുടക്കം നൽകി. പിന്നീട് വന്ന ക്രോസ്സും(26) ബെറിംഗ്ടനും(31) ചേർന്ന് ടീമിനെ വിജയത്തിലെത്തി. ഒമാന് വേണ്ടി ഫയാസ്, അലി എന്നിവർ ഓരോ വിക്കറ്റ് നേടി. തോൽവിയോടെ ഒമാൻ ടൂർണമെന്റിൽ നിന്ന് പുറത്തായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close