NEWSSPORTS

ടി20 ലോകകപ്പ് 2021; കരുത്തോടെ ദക്ഷിണാഫ്രിക്ക; വിറപ്പിക്കാൻ ഓസ്‌ട്രേലിയ; സൂപ്പർ 12-ൽ ഇന്ന് തീപാറും പോരാട്ടം

അബുദാബി : ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഗ്രൂപ്പ് ഒന്നിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. അബുദാബി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമയം വൈകുന്നേരം 3.30-ന് ആണ് മത്സരം.

ഓസ്‌ട്രേലിയക്ക് ബാറ്റിങ്ങ് നിരയിൽ നിരവധി മികച്ച താരങ്ങളാണ് ഉള്ളത്. എന്നിരുന്നാലും ഓപ്പണർ ഡേവിഡ് വാർണറുടെ മോശം പ്രകടനം ഓസ്‌ട്രേലിയെ അലട്ടുന്നുണ്ട്. സന്നാഹ മത്സരത്തിലടക്കം തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് വാർണർ നടത്തിയത്. ഓപ്പണറും നായകനുമായ ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരടങ്ങുന്നതാണ് മധ്യനിര. ബൗളിങ്ങിൽ മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹാസിൽവുഡ് എന്നിവരടങ്ങുന്ന പേസ് നിരയും ആഷ്ടൺ അഗർ, ആദം സാംബ എന്നിവരടങ്ങുന്ന സ്പിൻ നിരയും ഏറെ മികച്ചതാണ്.

ദക്ഷിണാഫ്രിക്കക്ക് ബാറ്റിങ്ങ് നിരയിൽ ഓപ്പണർമാരായ ക്വിന്റൺ ഡി കോക്കും നായകൻ ടെമ്പ ബാവുമയും റൺസ് ഉയർത്താൻ മിടുക്കരാണ്. തുടർന്ന് വരുന്ന ഐഡൻ മാർക്രം, റാസി വാൻ ഡെർ ഡസൻ, ഡേവിഡ് മില്ലർ എന്നിവരാണ് മധ്യനിരയിലെ പോരാളികൾ. ഡ്വെയ്ൻ പ്രീറ്റോറിയസ്, കാഗിസോ റബാഡ, ആൻറിച്ച് നോർജെ, ലുങ്കി എങ്ങിടി എന്നിവരാണ് പേസ് നിരയിലെ വമ്പന്മാർ. നോർജെയും, റബാഡയും ഐ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളാണ്. ടബ്‌റൈസ്‌ ഷംസിയും കേശവ് മഹാരാജുമാണ് സ്പിന്നർമാർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close