NEWSSPORTS

ടി20 ലോകകപ്പ് 2021; ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് കീഴടക്കി ശ്രീലങ്ക

ഷാർജ : ചരിത് അസലങ്കയുടെ തകർപ്പൻ ബാറ്റിങ്ങിന്റെ മികവിൽ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് കീഴടക്കി ശ്രീലങ്ക സൂപ്പർ 12 മത്സരങ്ങളുടെ തുടക്കം ഗംഭീരമാക്കി. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് പന്തുകൾ ബാക്കി നിർത്തിയായിരുന്നു ശ്രീലങ്കയുടെ തകർപ്പൻ ജയം. അസലങ്കയാണ് കളിയിലെ താരം.

സ്കോർ : ബംഗ്ലാദേശ് 171-4(20)
ശ്രീലങ്ക 172-5(18.5)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നാലു വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. ബംഗ്ലാദേശിന് വേണ്ടി ഓപ്പണർ മുഹമ്മദ് നയീം 52 പന്തിൽ ആറ് ഫോറുൾപ്പടെ 62 റൺസ് നേടി. മുഷ്‌ഫിഖുർ റഹിം 37 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 57 റൺസ് നേടി പുറത്താകാതെ നിന്നു. ശ്രീലങ്കക്ക് വേണ്ടി കരുണരത്നേ, ഫെർണാണ്ടോ, കുമാര എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഏഴ് പന്തുകൾ ബാക്കി നിർത്തി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ആദ്യ ഓവറിൽ തന്നെ ഓപ്പണർ കുശാൽ പെരേരയെ നഷ്‌ടമായ ശ്രീലങ്കക്ക് വേണ്ടി രണ്ടാം വിക്കറ്റിൽ നിസ്സങ്കയും അസലങ്കയും ചേർന്ന് 69 റൺസ് കൂട്ടിച്ചേർത്തു. നിസ്സങ്ക 21 പന്തിൽ 24 റൺസ് നേടി. അസ്സലങ്ക 49 പന്തിൽ അഞ്ച് വീതം ഫോറും സിക്സുമടക്കം 80 റൺസ് നേടി പുറത്താകാതെ നിന്നു. രാജപക്ഷ 31 പന്തിൽ മൂന്നു വീതം ഫോറും സിക്സുമടക്കം 53 റൺസ് നേടി. ബംഗ്ലാദേശിന് വേണ്ടി നാസും അഹമ്മദ്, ഷാക്കിബ് അൽ ഹസൻ എന്നിവർ രണ്ടും സൈഫുദ്ധീൻ ഒരു വിക്കറ്റും സ്വന്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close