NEWSSPORTS

ടി20 ലോകകപ്പ് 2021; നമീബിയയെ ഏഴ് വിക്കറ്റിന് തകർത്ത് ശ്രീലങ്ക

അബുദാബി : ടി20 ലോകകപ്പിൽ ഗ്രൂപ്പ് എയിൽ അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നമീബിയയെ ഏഴ് വിക്കറ്റിന് തകർത്ത് ശ്രീലങ്ക. നമീബിയയുടെ മൂന്ന് വിക്കറ്റുകൾ എടുത്ത മഹീഷ് തീക്ഷണ ആണ് കളിയിലെ താരം. 39 പന്തുകൾ ബാക്കി നിർത്തിയായിരുന്നു ശ്രീലങ്കയുടെ വിജയം.

സ്കോർ : നമീബിയ 96-10(19.3)
ശ്രീലങ്ക 100-3(13.3)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നമീബിയ 96 റൺസിന്‌ എല്ലാവരും പുറത്തായി. 36 പന്തിൽ രണ്ട് സിക്സുൾപ്പടെ 29 റൺസ് നേടിയ ക്രെയ്ഗ് വില്യംസ് ആണ് നമീബിയൻ നിരയിലെ ഉയർന്ന സ്‌കോറർ. നായകൻ ഇറാസ്മസ് 19 പന്തിൽ രണ്ട് ഫോറുൾപ്പടെ 20 റൺസ് നേടി. ശ്രീലങ്കക്ക് വേണ്ടി മഹീഷ് തീക്ഷണ മൂന്നും കുമാര, ഹസരങ്ക ഇന്നോവർ രണ്ടും ചമീര, കരുണരത്നേ എന്നിവർ ഓരോ വിക്കറ്റും നേടി.

97 റൺസ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കക്ക് തുടക്കത്തിലെ അടിപതറി. ഓപ്പണർമാരായ പാത്തും നിസ്സംഗ(5), കുശാൽ പെരേര(11) മൂന്നാമനായി ഇറങ്ങിയ ചാന്ദിമൽ(5) എന്നിവർ പെട്ടെന്ന് പുറത്തായി. മൂന്നിന് 26 എന്ന നിലയിൽ ആയിരുന്നു ശ്രീലങ്ക ഒരു ഘട്ടത്തിൽ. എന്നാൽ ആവിഷ്‌ക ഫെർണാണ്ടോ, രാജപക്ഷ എന്നിവർ ലങ്കയെ വിജയത്തിലെത്തിച്ചു. ഇരുവരും പുറത്താകാതെ നിന്നു. ഫെർണാണ്ടോ 28 പന്തിൽ രണ്ട് സിക്സുൾപ്പടെ 30 റൺസ് നേടിയപ്പോൾ രാജപക്ഷ 27 പന്തിൽ നാല് ഫോറും രണ്ട് സിക്സുമുൾപ്പടെ 42 റൺസ് നേടി. നമീബിയക്ക് വേണ്ടി റൂബൻ, ബെർണാഡ്, സ്മിറ്റ് എന്നിവർ ഓരോ വിക്കറ്റ് നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close