NEWSSPORTS

ടി20 ലോകകപ്പ് 2021; ഗ്രൂപ്പ് ചാമ്പ്യന്മാരാവാൻ ശ്രീലങ്ക; ആശ്വാസ ജയത്തിനായി നെതർലൻഡ്സ്

ഷാർജ : ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ശ്രീലങ്ക നെതർലൻഡ്സിനെ നേരിടും. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ശ്രീലങ്ക സൂപ്പർ 12 മത്സരങ്ങൾക്ക് യോഗ്യത നേടിയിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് നെതർലൻഡ്സിനു ഇതുവരെ ജയം നേടാൻ സാധിച്ചില്ല.

ശ്രീലങ്ക ആദ്യ മത്സരത്തിൽ നമീബിയയെ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തിൽ അയർലൻഡിനെ 70 റൺസിനും തോൽപ്പിച്ചപ്പോൾ നെതർലൻഡ്സ് ആദ്യ മത്സരത്തിൽ അയർലൻഡിനോട് ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തിൽ നമീബിയയോട് ആറ് വിക്കറ്റിനുമാണ് പരാജയപ്പെട്ടത്. ഇന്നത്തെ മത്സരത്തിൽ ശ്രീലങ്കയെ കീഴടക്കി ആശ്വാസ ജയത്തിനാണ് നെതർലൻഡ്സ് ഒരുങ്ങുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close