NEWSSPORTS

ടി20 ലോകകപ്പ് 2021; ടോസ് നേടിയ ശ്രീലങ്ക ബൗളിങ്ങ് തിരഞ്ഞെടുത്തു

ഷാർജ : ടി20 ലോകകപ്പിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്ക ബൗളിങ്ങ് തിരഞ്ഞെടുത്തു. ഷാർജ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആണ് മത്സരം. യോഗ്യത റൗണ്ടിലെ എല്ലാ മത്സരങ്ങളിലും വിജയിച്ച് ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായാണ് ശ്രീലങ്ക വന്നത്. ബംഗ്ലാദേശ് ഒരു മത്സരത്തിൽ പരാജയപ്പെട്ട് ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായാണ് യോഗ്യത നേടിയത്.

ശ്രീലങ്കൻ ടീം സന്നാഹ മത്സരങ്ങളിലടക്കം മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. മൂന്നു മത്സരങ്ങളിൽ മൂന്നിലും വിജയിച്ച ടീം മികച്ച ഓൾറൗണ്ട് പ്രകടനമാണ് കാഴ്ചവെച്ചത്. ബാറ്റിങ്ങിൽ പാത്തും നിസ്സങ്ക, കുശാൽ പെരേര എന്നിവരടങ്ങുന്ന നിരയാണ് ശ്രീലങ്കയുടെ ശക്തി. ചരിത് അസ്സലങ്ക, ആവിഷ്‌ക ഫെർണാണ്ടോ, ഭാനുക രാജപക്ഷ, നായകൻ ദാസുൻ ശണക എന്നിവരാണ് മധ്യനിര ബാറ്റർമാർ. ബൗളിങ്ങ് നിരയിൽ വാനിണ്ടു ഹസരങ്ക, ചമിക കരുണരത്നേ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, ലാഹിരു കുമാര എന്നിവരടങ്ങുന്നതാണ് ബൗളിങ്ങ് നിര.

ബംഗ്ലാദേശ് ടീമിൽ മുഹമ്മദ് നയീം, ലിട്ടോൺ ദാസ് എന്നിവർ ഓപ്പണിങ്ങും മഹ്‌ദി ഹസൻ, ഷാക്കിബ് അൽ ഹസൻ, നൂറുൽ ഹസൻ, അഫിഫ് ഹൊസൈൻ, മഹ്മൂദുള്ള, മുഷ്‌ഫിഖുർ റഹിം എന്നിവർ ബാറ്റിങ്ങിലും സൈഫുദ്ധീൻ, ടസ്‌കിൻ, മുസ്റ്റാഫിസുർ എന്നിവർ ബൗളിങ്ങിലും ബംഗ്ലാദേശിന്റെ കരുത്താണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close