NEWSSPORTS

ടി20 ലോകകപ്പ് 2021; വമ്പന്മാർ നാളെ കളത്തിൽ; സൂപ്പർ 12 മത്സരങ്ങൾക്ക് നാളെ തുടക്കം

അബുദാബി : ടി20 ലോകകപ്പിലെ സൂപ്പർ 12 മത്സരങ്ങൾക്ക് നാളെ തുടക്കം. ഗ്രൂപ്പ് മത്സരങ്ങൾ ഇന്ന് അവസാനിക്കുമ്പോൾ നിലവിൽ ഗ്രൂപ്പ് എയിൽ നിന്ന് ശ്രീലങ്കയും ഗ്രൂപ്പ് ബിയിൽ നിന്ന് സ്കോട്ലൻഡും ബംഗ്ലാദേശും യോഗ്യത നേടിക്കഴിഞ്ഞു. ഗ്രൂപ്പ് എയിൽ ഇന്ന് നടക്കുന്ന അയർലൻഡ്-നമീബിയ മത്സരത്തിലെ വിജയികൾ സൂപ്പർ 12-ലേക്ക് യോഗ്യത നേടും.

നിലവിൽ ഗ്രൂപ്പ് ഒന്നിൽ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട് എന്നീ ടീമുകൾ നേരത്തെതന്നെ യോഗ്യത നേടിയിരുന്നു. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞു വന്ന ബംഗ്ലാദേശും ഈ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, സ്കോട്ലൻഡ് എന്നിവരാണുള്ളത്. ഇന്നത്തെ ഗ്രൂപ്പ് മത്സരങ്ങൾ കഴിയുമ്പോൾ ശ്രീലങ്കയും അയർലൻഡ്-നമീബിയ മത്സരത്തിലെ വിജയിയും ഓരോ ഗ്രൂപ്പിലും കയറും.

നാളെ സൂപ്പർ 12-ൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. അബുദാബി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം 3.30-ന് ആണ് മത്സരം. നാളെ നടക്കുന്ന രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ് കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പുകളായ ഇംഗ്ലണ്ടിനെ നേരിടും. 2016 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് വെസ്റ്റിൻഡീസ് ലോക കിരീടം ചൂടിയത്. ഫൈനൽ ഓവറിലെ കാർലോസ് ബ്രാത്ത്വെയിറ്റിന്റെ തകർപ്പൻ ബാറ്റിങ്ങാണ് വിൻഡീസിനെ വിജയത്തിലേക്ക് നയിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close