NEWSSPORTS

ടി20 ലോകകപ്പ് 2021; പാകിസ്ഥാനെ മലർത്തിയടിക്കാൻ വിരാടും സംഘവും ഇന്നിറങ്ങുന്നു; ദുബായിൽ ഇന്ന് തീപാറും പോരാട്ടം

ദുബായ് : ടി20 ലോകകപ്പിൽ ഗ്രൂപ്പ് രണ്ടിലെ ആദ്യ മത്സരത്തിൽ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30-ന് ആണ് മത്സരം. ക്രിക്കറ്റ് ആരാധകർ ഏറ്റവും കൂടുതൽ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണിത്. രണ്ടു ടീമും ടി20-യിൽ ഒന്നിനൊന്ന് മികച്ചതാണ്. ഇന്ത്യൻ ടീമിന്റെ നായകൻ വിരാട് കോഹ്ലിയും പാക് ടീമിന്റെ നായകൻ ബാബർ അസമും ആണ്. ഇരുവരും നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ്. ഐ.പി.എൽ രണ്ടാം ഘട്ടം യുഎഇ-യിൽ കളിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം ഇന്നിറങ്ങുന്നത്. മറുവശത്ത് പാകിസ്‌ഥാൻ വർഷങ്ങളായി യുഎഇ-യിൽ ആണ് തങ്ങളുടെ രാജ്യാന്തര മത്സരങ്ങൾ കളിക്കുന്നത്.

ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച പ്രകടങ്ങളാണ് സന്നാഹ മത്സരത്തിലടക്കം ഇന്ത്യൻ ടീം പ്രകടിപ്പിക്കുന്നത്. വിരാട് കോഹ്ലി നായകനാകുന്ന ടീമിന്റെ ബാറ്റിങ്ങ് നിര ഏറ്റവും മികച്ചതാണ്. രോഹിത് ശർമ്മ, കെ. എൽ. രാഹുൽ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യാ എന്നിവരാണ് ബാറ്റിങ്ങ് നിരയിലെ വമ്പന്മാർ. ഓൾറൗണ്ട് മികവുമായി രവീന്ദ്ര ജഡേജയും ആർ. അശ്വിനും ചേരുമ്പോൾ ഇന്ത്യയുടെ മധ്യനിര മികച്ചു നിൽക്കുന്നു. ബൗളിങ്ങ് നിരയിൽ ഭുവനേശ്വർ കുമാർ, ശാർദൂൽ താക്കൂർ, രാഹുൽ ചാഹർ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുംറ എന്നിവരാണ് ഇന്ത്യയുടെ വജ്രായുധങ്ങൾ.

പാക്കിസ്ഥാൻ നിരയും ഏറെ ശക്തമാണ്. ബാബർ അസം നായകനാകുന്ന ടീമിന്റെ ഓപ്പണിങ് ബാബറും മുഹമ്മദ് റിസ്വാനും ആണ്. റിസ്വാൻ മികച്ച പ്രകടനമാണ് സമീപ കാലങ്ങളിൽ കാഴ്ചവെക്കുന്നത്. പാക്കിസ്ഥാന്റെ ഏറ്റവും സ്ഥിരതയുള്ള ബാറ്ററും റിസ്വാൻ ആണ്. പിന്നീട് വരുന്ന ഫഖർ സമാൻ, മുഹമ്മദ് ഹഫീസ്, ഷൊയൈബ് മാലിക്, ഹൈദർ അലി, ആസിഫ് അലി എന്നിവരാണ് പാകിസ്ഥാന്റെ ബാറ്റിങ്ങ് നിരയിലെ താരങ്ങൾ. ഇമാദ് വാസിം, ശദാബ് ഖാൻ, ഹസൻ അലി, ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി എന്നിവരാണ് പാകിസ്ഥാന്റെ ബൗളിങ്ങ് താരങ്ങൾ. അഫ്രീദിയുടെയും അലിയുടെയും മൂർച്ചയുള്ള ബൗളിങ്ങ് ഇന്ത്യൻ ഓപ്പണർമാർ എങ്ങനെ നേരിടുമെന്ന് കണ്ടു തന്നെ അറിയണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close