NEWSSPORTS

ടി20 ലോകകപ്പ് 2021; വാർണർ ഞങ്ങളുടെ ഏറ്റവും വലിയ കളിക്കാരനാകും;വാർണറെ പിന്തുണച്ച് മാക്‌സ്‌വെൽ

ദുബായ് : ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയൻ ടീമിന്റെ നട്ടെല്ലാണ് ഓപ്പണർ ഡേവിഡ് വാർണർ. എന്നാൽ യുഎഇ-യിൽ നടന്ന ഐ.പി.എല്ലിലും ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹമത്സരത്തിലും ഡേവിഡ് വാർണർ സമ്പൂർണ പരാജയമായിരുന്നു. ന്യൂസിലൻഡിനെതിരെ പൂജ്യത്തിനും ഇന്ത്യക്കെതിരെ ഒരു റൺസും മാത്രമാണ് വാർണർ എടുത്തത്.

ഇപ്പോൾ വാർണറെ പിന്തുണച്ച് എത്തിയിരിക്കുകയാണ് സഹതാരം ഗ്ലെൻ മാക്‌സ്‌വെൽ. വാർണറെ പോലുള്ള താരത്തെ എഴുതി തള്ളുന്നവർക്ക് അവസാനം നിരാശപ്പെടേണ്ടി വരുമെന്നാണ് മാക്‌സ്‌വെൽ പറയുന്നത്. മാക്സ്‌വെല്ലിന്റെ വാക്കുകൾ ഇങ്ങനെ ” നിങ്ങൾക്കറിയാമോ, നിലവിൽ മൂന്ന് ഫോർമാറ്റുകളിലെയും സൂപ്പർസ്റ്റാറാണ് വാർണർ. അതിലൂടെ വാർണർ ധാരാളം റൺസ് നേടി. കളിയിലെ മഹാനായ ഒരാളായി വാർണർ ഇറങ്ങാൻ പോവുകയാണ്. നിങ്ങൾ ഒക്ടോബർ 23-ന് നടക്കുന്ന മത്സരത്തിൽ വരൂ. അടുത്ത പരിശീലന മത്സരത്തിൽ എന്ത് സംഭവിച്ചാലും വാർണർ മികച്ച രീതിയിൽ കളിക്കും. ഞങ്ങളുടെ ഏറ്റവും വലിയ കളിക്കാരനാകും”.

ഐ.പി.എൽ 2021 സീസണിൽ ഡേവിഡ് വാർണർ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. 8 മത്സരങ്ങളിൽ നിന്ന് 24.37 ബാറ്റിങ്ങ് ശരാശരിയിൽ നിന്ന് 195 റൺസാണ് താരം നേടിയത്. കോവിഡ് വ്യാപനം മൂലം ഐ.പി.എൽ രണ്ടാം ഘട്ടം യുഎഇ-യിൽ വെച്ചാണ് നടന്നത്. യുഎഇ-യിലും താരം നിരാശപ്പെടുത്തിയതോടു കൂടി പ്ലെയിങ് ഇലവനിൽ നിന്ന് താരത്തെ മാറ്റാൻ ടീം അധികൃതർ നിർബന്ധിതരാവുകയായിരുന്നു. മുംബൈക്കെതിരെ നടന്ന അവസാന ലീഗ് മത്സരത്തിൽ താരത്തെ തിരിച്ചു കൊണ്ടുവരണമെന്ന് ശക്തമായ പ്രതിഷേധം സമൂഹ മാധ്യമങ്ങളിൽ ഉയർന്നുവെങ്കിലും അതുണ്ടായില്ല. 2014 മുതൽ 2020 വരെ തുടർച്ചയായ ആറ് സീസണുകളിൽ ഹൈദരാബാദിന് വേണ്ടി 500 റൺസിന്‌ മുകളിൽ സ്കോർ ചെയ്ത ബാറ്റ്സ്മാൻ ആണ് വാർണർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close