NEWSSPORTS

ടി20 ലോകകപ്പ് 2021; വിൻഡീസും ദക്ഷിണാഫ്രിക്കയും ഇന്ന് രണ്ടാമങ്കത്തിന്; ഇരു ടീമുകൾക്കും നിർണ്ണായകം

ദുബായ് : ടി20 ലോകകപ്പിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക വെസ്റ്റിൻഡീസിനെ നേരിടും. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം 3.30-ന് ആണ് മത്സരം. സൂപ്പർ 12-ലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് ദയനീയമായി പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് വിൻഡീസ് പട ഇന്നിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോട് അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്.

വിൻഡീസ് ബാറ്റിങ്ങ് നിര ഈ ലോകകപ്പിലെ ഏറ്റവും ശക്തവും ആക്രമണ ബാറ്റിങ്ങ് നിരയുമാണ്. പക്ഷെ ടി20 ക്രിക്കറ്റിലെ സൂപ്പർ താരങ്ങളെല്ലാം ഇംഗ്ലണ്ടിനെതിരെ അണിനിരന്നിട്ടും വെറും 55 റൺസിനാണ് ടീം പുറത്തായത്. ഓപ്പണർമാരായ എവിൻ ലൂവിസും ലെൻഡൽ സിമ്മൺസും ആഭ്യന്തര ക്രിക്കറ്റിലടക്കം മികച്ച ഫോമിലാണ്. മൂന്നാമനായി ഇറങ്ങുന്ന സൂപ്പർ താരം ക്രിസ് ഗെയ്ൽ, ഷിംറോൺ ഹെറ്റ്മെയർ, നിക്കോളാസ് പൂരൻ, കീറൺ പൊള്ളാർഡ്, ആന്ദ്രേ റസ്സൽ തുടങ്ങിയ വമ്പൻ മധ്യനിരയായാണുള്ളത്. ബൗളിങ്ങിൽ ഡ്വെയ്ൻ ബ്രാവോ, ഹെയ്ഡൻ വാൽഷ്, ഒബെഡ് മക്കോയ് എന്നിവർ മികച്ച ഫോമിലാണ്.

ദക്ഷിണാഫ്രിക്കക്ക് ബാറ്റിങ്ങ് നിരയിൽ ഓപ്പണർമാരായ ക്വിന്റൺ ഡി കോക്കും നായകൻ ടെമ്പ ബാവുമയും റൺസ് ഉയർത്താൻ മിടുക്കരാണ്. തുടർന്ന് വരുന്ന ഐഡൻ മാർക്രം, റാസി വാൻ ഡെർ ഡസൻ, ഡേവിഡ് മില്ലർ എന്നിവരാണ് മധ്യനിരയിലെ പോരാളികൾ. ഡ്വെയ്ൻ പ്രീറ്റോറിയസ്, കാഗിസോ റബാഡ, ആൻറിച്ച് നോർജെ എന്നിവരാണ് പേസ് നിരയിലെ വമ്പന്മാർ. നോർജെയും, റബാഡയും ഐ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളാണ്. ടബ്‌റൈസ്‌ ഷംസിയും കേശവ് മഹാരാജുമാണ് സ്പിന്നർമാർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close