NEWSSPORTS

ടി20 ലോകകപ്പ് 2021; വിൻഡീസിന് ബാറ്റിങ്ങ് തകർച്ച; ടെസ്റ്റ് കളിച്ച് ലെൻഡൽ സിമ്മൺസ്; ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ 144 റൺസ്

ദുബായ് : ടി20 ലോകകപ്പിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ വിൻഡീസിനെതിരെ ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ 144 റൺസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു.

വിൻഡീസിന് വേണ്ടി ഓപ്പണർ എവിൻ ലൂവിസ് 35 പന്തിൽ മൂന്നു ഫോറും ആറ് സിക്സുമടക്കം 56 റൺസ് നേടി. മറ്റൊരു ഓപ്പണറായ ലെൻഡൽ സിമ്മൺസ് 35 പന്തുകൾ നേരിട്ടെങ്കിലും വെറും 16 റൺസ് മാത്രമാണ് നേടിയത്. വിൻഡീസിന് മികച്ച സ്കോർ നേടാൻ സിമ്മൺസിന്റെ ഈ പ്രകടനവും ഒരു തടസ്സമായി തീർന്നു. നിക്കോളാസ് പൂരൻ(12), ക്രിസ് ഗെയ്ൽ(12), റസ്സൽ(5) എന്നിവർ നിരാശപ്പെടുത്തി. വിൻഡീസ് നായകൻ പൊള്ളാർഡ് 20 പന്തിൽ രണ്ട് ഫോറും ഒരു സിക്സുമടക്കം 26 റൺസ് നേടി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി പ്രിട്ടോറിയസ് മൂന്നും മഹാരാജ് രണ്ടും റബാഡ, നോർജെ എന്നിവർ ഓരോ വിക്കറ്റും നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close