NEWSSPORTS

ടി20 ലോകകപ്പ്: ആവേശ് ഖാൻ ടീം ഇന്ത്യയുടെ നെറ്റ് ബൗളറാകും

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിലെ ഡൽഹി ക്യാപ്പിറ്റൽസിന്റെ ബൗളർ ആവേശ് ഖാന് ഇന്ത്യൻ ടീമിന്റെ നെറ്റ് ബൗളറാകാൻ ക്ഷണം. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ നെറ്റ് ബോളറായി ചേരാൻ ഐ.പി.എല്ലിന് ശേഷം യുഎഇയിൽ തന്നെ തുടരാൻ ആവേശ് ഖാനോട് ബിസിസിഐ ആവശ്യപ്പെട്ടു.

കശ്മീരി പേസ് ബൗളറും സൺറൈസേഴ്‌സ് ഹൈദരാബാദ് താരവുമായ ഉമ്രാൻ മാലിക്കിന് ശേഷം ടീമിൽ ചേരാൻ ആവശ്യപ്പെട്ടിട്ടുള്ള രണ്ടാമത്തെ ഫാസ്റ്റ് ബൗളറാണ് ഈ 24-കാരൻ. ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരിൽ 15 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്താണ് ആവേശ്. ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലുമാണ്‌ ടി20 ലോകകപ്പ് നടക്കുക. 2020-ൽ ഇന്ത്യയിൽ വെച്ച് നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കോവിഡ് വ്യാപനം മൂലം യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ലോകകപ്പിനുള്ള പാകിസ്ഥാൻ ജേഴ്സിയിൽ ഇന്ത്യയുടെ പേരിന് പകരം യുഎഇ എന്ന് പാകിസ്ഥാൻ ടീം അച്ചടിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close