NEWSSPORTSTrending

ടി20 ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ശാർദുൽ താക്കൂർ ടീമിൽ

ന്യൂഡൽഹി : ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ബൗളർ ശാർദുൽ താക്കൂറിനെ ഉൾപ്പെടുത്തി. ഓൾറൗണ്ടർ അക്‌സർ പട്ടേലിന് പകരക്കാരനായാണ് താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തിയത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി മികച്ച പ്രകടനമാണ് താക്കൂർ കാഴ്ചവെച്ചത്. ടീം മാനേജ്മെന്റുമായുള്ള ചർച്ചക്ക് ശേഷമാണ് സീനിയർ സെലക്ഷൻ കമ്മിറ്റി ശാർദുൽ താക്കൂറിനെ പ്രധാന ടീമിൽ ഉൾപ്പെടുത്തിയത്. 15 അംഗ ടീമിൽ അംഗമായിരുന്ന അക്സർ പട്ടേൽ ഇപ്പോൾ സ്റ്റാൻഡ് ബൈ കളിക്കാരുടെ പട്ടികയിലേക്ക് മാറി.

ടി20 ലോകകപ്പ് ഇന്ത്യ സ്‌ക്വാഡ് : വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ (വൈസ് ക്യാപ്റ്റൻ), കെ. എൽ. രാഹുൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, വരുൺ ചക്രവർത്തി, ജസ്പ്രിത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി.

സ്റ്റാൻഡ് ബൈ കളിക്കാർ: ശ്രേയസ് അയ്യർ, ദീപക് ചാഹർ, അക്സർ പട്ടേൽ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close