NEWSSPORTS

ടി20 ലോകകപ്പ്; സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെ 4 വിക്കറ്റിന് കീഴടക്കി ശ്രീലങ്ക

അബുദാബി : ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് നാല് വിക്കറ്റ് ജയം. ഓരോവർ ബാക്കി നിർത്തിയായിരുന്നു ശ്രീലങ്കയുടെ വിജയം.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടി. 34 റൺസ് നേടിയ സൗമ്യ സർക്കാർ ആണ് ബംഗ്ലാദേശ് നിരയിലെ ഉയർന്ന സ്‌കോറർ. മഹ്‌ദി ഹസൻ 16 റൺസെടുത്തു പുറത്താകാതെ നിന്നു. ലിറ്റോൺ ദാസ് 16 റൺസ് നേടി. ശ്രീലങ്കക്ക് വേണ്ടി ദുഷ്മന്ത ചമീര മൂന്നും ശണക, കുമാര എന്നിവർ ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ശ്രീലങ്കക്ക് വേണ്ടി 42 പന്തിൽ 62 റൺസെടുത്തു പുറത്താകാതെ നിന്ന ആവിഷ്‌ക ഫെർണാണ്ടോയാണ് ഉയർന്ന സ്‌കോറർ. ചാമിക കരുണരത്‌നെ 25 പന്തിൽ 29 റൺസ് നേടി പുറത്താകാതെ നിന്നു. പെതും നിസ്സംഗ 15 റൺസ് നേടി. ബംഗ്ലാദേശിന് വേണ്ടി സൗമ്യ സർക്കാർ രണ്ട് വിക്കറ്റും മഹ്‌ദി ഹസൻ, ടാസ്കിൻ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close