NEWSSPORTS

ടി20 ലോകകപ്പ്; ഉമ്രാൻ മാലിക്ക് ഇന്ത്യൻ ടീമിന്റെ നെറ്റ് ബൗളർ

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിൽ വേഗത കൊണ്ട് ആരാധകരുടെ മനം കവർന്ന ഉമ്രാൻ മാലിക്കിനെ ഇന്ത്യ ടി20 ലോകകപ്പിൽ നെറ്റ് ബൗളറായി നിയമിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജമ്മു കശ്മീര്‍ താരമാണ് ഉമ്രാൻ മാലിക്ക്. തുടർച്ചയായി 150 ന് മുകളിൽ പന്തെറിയാൻ സാധിക്കുന്നു എന്നതാണ് ഉമ്രാന്റെ സവിശേഷത.

ഈ സീസണിൽ ഏറ്റവും കൂടുതൽ വേഗതയിൽ പന്തെറിഞ്ഞ ബൗളറാണ് ഉമ്രാൻ. 153 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് ഉമ്രാൻ മാലിക്ക് ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്. മണിക്കൂറിൽ 152.95 കിലോമീറ്റർ വേഗതയാണ് രേഖപ്പെടുത്തിയത്. 152.75 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ലോക്കി ഫെർഗൂസൻ ആണ് രണ്ടാമത്. ഐ.പി.എല്ലിലെ ലീഗ് മത്സരങ്ങള്‍ കഴിഞ്ഞ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയെങ്കിലും ഉമ്രാന്‍ മാലിക്കിനോട് യുഎഇയിൽ തന്നെ തുടരാന്‍ ബിസിസിഐ നിര്‍ദേശിച്ചു.

സൺറൈസേഴ്സിന്റെ നെറ്റ് ബൗളർ ആയാണ് ഉമ്രാൻ ടീമിലെത്തിയത്. എന്നാൽ ടി. നടരാജന് കോവിഡ് പോസിറ്റീവ് ആയതോടെ ഉമ്രാനെ ടീമിൽ എടുക്കുകയായിരുന്നു. ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലുമാണ്‌ ടി20 ലോകകപ്പ് നടക്കുക. 2020-ൽ ഇന്ത്യയിൽ വെച്ച് നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കോവിഡ് വ്യാപനം മൂലം യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ലോകകപ്പിനുള്ള പാകിസ്ഥാൻ ജേഴ്സിയിൽ ഇന്ത്യയുടെ പേരിന് പകരം യുഎഇ എന്ന് പാകിസ്ഥാൻ ടീം അച്ചടിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close