NEWSSPORTS

ടി20 ലോകകപ്പ്; വെങ്കിടേഷ് അയ്യർ ഇനി ഇന്ത്യയുടെ നെറ്റ് ബൗളർ

ദുബായ് : ഈ മാസം 17-ന് ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ നെറ്റ് ബൗളറായി വെങ്കിടേഷ് അയ്യരെ നിയമിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ(ഐ.പി.എൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ് അയ്യർ. ഐ.പി.എൽ രണ്ടാം ഘട്ടത്തിലാണ് കൊൽക്കത്ത അയ്യരെ ടീമിൽ ഉൾപ്പെടുത്തിയത്. അതിശയിപ്പിക്കുന്ന പ്രകടനമാണ് വെങ്കിടേഷ് അയ്യർ കാഴ്ചവെക്കുന്നത്.

ഓപ്പണിങ് ബാറ്റർ ആയി ഇറങ്ങുന്ന വെങ്കിടേഷ് ഇതുവരെ ഐ.പി.എല്ലിൽ 8 മത്സരങ്ങളിൽ നിന്ന് 37.85 ബാറ്റിങ്ങ് ശരാശരിയിൽ നിന്ന് 265 റൺസും 3 വിക്കറ്റുകളും സ്വന്തമാക്കി. അയ്യരിനെ അഭിനന്ദിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അവരുടെ ഔദ്യോഗിക ട്വിറ്ററിൽ ട്വീറ്റ് ചെയ്തിരുന്നു. ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഒക്ടോബർ 24-ന് ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close