NEWSSPORTS

ടി20 ലോകകപ്പ്; ഇന്ത്യക്കെതിരെ വിജയിക്കുമെന്ന് ബാബർ അസം

ദുബായ് : ടി20 ലോകകപ്പ് 2021-ലെ ആദ്യ പോരാട്ടത്തിൽ തങ്ങളുടെ ടീം എതിരാളികളായ ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് പാകിസ്ഥാൻ നായകൻ ബാബർ അസം പറഞ്ഞു. കഴിഞ്ഞ മൂന്ന്-നാല് വർഷമായി യുഎഇയിൽ ആണ് പാകിസ്ഥാൻ കൂടുതലും കളിച്ചിട്ടുള്ളതെന്നും അവിടുത്തെ സാഹചര്യങ്ങൾ ഞങ്ങൾക്ക് നല്ലതു പോലെ അറിയാമെന്നും ബാബർ പറഞ്ഞു.

“വിക്കറ്റ് എങ്ങനെ പെരുമാറുമെന്നും ബാറ്റർമാർ എങ്ങനെയാണ് അത് ക്രമീകരിക്കേണ്ടതെന്നും ഞങ്ങൾക്കറിയാം. ആരാണോ ആ ദിവസം ഏറ്റവും മികച്ചതായി കളിക്കുന്നത്. അവർ ജയിക്കും. നിങ്ങൾ എന്നോട് ചോദിച്ചാൽ ഞങ്ങൾ വിജയിക്കുമെന്ന് ഞാൻ പറയും” അസം പറഞ്ഞു. തന്റെ ആദ്യ ടി20 ലോകകപ്പ് കളിക്കാൻ തയ്യാറെടുക്കുന്ന അസം നായകനായി അരങ്ങേറ്റം കുറിക്കും. 2009-ൽ ശ്രീലങ്കൻ ടീമിനു നേരെയുണ്ടായ ഭീകരാക്രമണത്തിനുശേഷം സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പാകിസ്താൻ പര്യടനം നടത്താൻ അന്താരാഷ്ട്ര ടീമുകൾ വിമുഖത കാണിച്ചതിനെത്തുടർന്ന് യുഎഇയെ തങ്ങളുടെ സ്വന്തം വേദിയാക്കി പാകിസ്ഥാൻ. ഇതുവരെ ഇന്ത്യയ്‌ക്കെതിരെ ലോകകപ്പ് മത്സരത്തിൽ ഏകദിനത്തിലും ടി20-യിലും പാകിസ്ഥാൻ ഒരിക്കലും ജയിച്ചിട്ടില്ല. പക്ഷെ അത് പഴയ കാര്യമാണെന്ന് ബാബർ അസം പറഞ്ഞു.

ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലുമാണ്‌ ടി20 ലോകകപ്പ് നടക്കുക. 2020-ൽ ഇന്ത്യയിൽ വെച്ച് നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കോവിഡ് വ്യാപനം മൂലം യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ഒക്ടോബർ 24-ന് ഇന്ത്യക്കെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close