NEWSSPORTS

ടി20 ലോകകപ്പ് 2021; വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക

ദുബായ് : ടി20 ലോകകപ്പിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് തകർപ്പൻ ജയം. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിൻഡീസിനെ തകർത്തത്. ദക്ഷിണാഫ്രിക്കൻ ബൗളർ ആൻറിച്ച് നോർജെ ആണ് കളിയിലെ താരം.

സ്കോർ : വെസ്റ്റിൻഡീസ് 143-8(20)
ദക്ഷിണാഫ്രിക്ക 144-2(18.2)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. വിൻഡീസിന് വേണ്ടി ഓപ്പണർ എവിൻ ലൂവിസ് 35 പന്തിൽ മൂന്നു ഫോറും ആറ് സിക്സുമടക്കം 56 റൺസ് നേടി. മറ്റൊരു ഓപ്പണറായ ലെൻഡൽ സിമ്മൺസ് 35 പന്തുകൾ നേരിട്ടെങ്കിലും വെറും 16 റൺസ് മാത്രമാണ് നേടിയത്. വിൻഡീസിന് മികച്ച സ്കോർ നേടാൻ സിമ്മൺസിന്റെ ഈ പ്രകടനവും ഒരു തടസ്സമായി തീർന്നു. നിക്കോളാസ് പൂരൻ(12), ക്രിസ് ഗെയ്ൽ(12), റസ്സൽ(5) എന്നിവർ നിരാശപ്പെടുത്തി. വിൻഡീസ് നായകൻ പൊള്ളാർഡ് 20 പന്തിൽ രണ്ട് ഫോറും ഒരു സിക്സുമടക്കം 26 റൺസ് നേടി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി പ്രിട്ടോറിയസ് മൂന്നും മഹാരാജ് രണ്ടും റബാഡ, നോർജെ എന്നിവർ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 10 പന്തുകൾ ബാക്കി നിർത്തി ലക്‌ഷ്യം കണ്ടു. ആദ്യ ഓവറിൽ നായകൻ ടെമ്പ ബാവുമ്മയെ നഷ്ടമായ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഓപ്പണർ റീസ ഹെൻഡ്രിക്സ് 30 പന്തിൽ നാല് ഫോറും ഒരു സിക്സുമടക്കം 39 റൺസ് നേടി. വാൻ ഡെർ ഡസൻ 51 പന്തിൽ മൂന്ന് ഫോറുൾപ്പടെ 43 റൺസ് നേടിയപ്പോൾ മാർക്രം 26 പന്തിൽ രണ്ട് ഫോറും നാല് സിക്സുമടക്കം 51 റൺസ് നേടി. ഇരുവരും പുറത്താകാതെ നിന്നു. വിൻഡീസിന് വേണ്ടി അകീൽ ഹൊസൈൻ ഒരു വിക്കറ്റ് നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close